Saturday 13 June 2020 03:39 PM IST : By തയാറാക്കിയത്: മെർലി എം. എൽദോ

കുഞ്ഞുങ്ങൾക്കായി ഇതാ മധുരം നിറച്ച പത്തിരി

Niracha-pathiri ഫോട്ടോ: അസീം കൊമാച്ചി

1. മൈദ – 300 ഗ്രാം

ഉപ്പ്, വെള്ളം – പാകത്തിന്

2. നെയ്യ് – 100 ഗ്രാം

3. കശുവണ്ടിപ്പരിപ്പ് – 100 ഗ്രാം

ഉണക്കമുന്തിരി – 100 ഗ്രാം

4. മുട്ട – 10

പഞ്ചസാര – 200 ഗ്രാം

ഏലയ്ക്കാപ്പൊടി – ഒരു ചെറിയ സ്പൂൺ

5. മുട്ട – മൂന്ന്

പഞ്ചസാര – ഒരു വലിയ സ്പൂൺ

പാൽ – മൂന്നു വലിയ സ്പൂൺ

വെളുത്ത എള്ള് – രണ്ടു വലിയ സ്പൂൺ

6. എണ്ണ – വറുക്കാന്‍ പാകത്തിന്

7. നെയ്യ് – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ മൈദ ഉപ്പും വെള്ളവും ചേർത്തു നന്നായി കുഴച്ചു ചെറിയ ഉരുളകളാക്കി വയ്ക്കണം.

∙ പാനിൽ െനയ്യ് ചൂടാക്കി മൂന്നാമത്തെ ചേരുവ വറുക്കുക.

∙ ഇതിലേക്കു നാലാമത്തെ ചേരുവ യോജിപ്പിച്ച് അടിച്ചതു ചേർത്തു നന്നായി ചിക്കിപ്പൊരിച്ചെടുക്കണം. ഇതാണ് ഫില്ലിങ്.

∙ ഉരുട്ടി വച്ചിരിക്കുന്ന ഉരുളകൾ പൂരി പോലെ പരത്തുക.

∙ ഒരു പൂരിയെടുത്ത് അതിൽ മുട്ടക്കൂട്ടു നിരത്തി അതിനു മു കളിൽ അടുത്ത പൂരി വയ്ക്കുക. വീണ്ടും മുട്ടക്കൂട്ടു നിരത്തി അതിനു മുകളിൽ ഒരു പൂരി കൂടി വച്ച് അരിക് ഫോർക്ക് കൊണ്ട് അമർത്തി ഒട്ടിക്കുക.

∙ അഞ്ചാമത്തെ ചേരുവ നന്നായി അടിച്ചു യോജിപ്പിച്ചു വയ്ക്കുക.

∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി തയാറാക്കിയ പത്തിരികൾ പൊരിച്ചെടുക്കണം.

∙ പൊരിച്ചെടുത്ത പത്തിരി മുട്ട കലക്കിയതിൽ മുക്കി നെയ്യ് പുരട്ടിയ തവയിലിട്ട് മെല്ലേ വാട്ടിെയടുത്തു വിളമ്പാം.

Tags:
  • Easy Recipes
  • Pachakam
  • Snacks