Saturday 21 April 2018 05:08 PM IST : By സ്വന്തം ലേഖകൻ

പഞ്ചാബി വിഭവങ്ങള്‍ ഇഷ്ടമാണോ? എങ്കില്‍ കൊച്ചിയിലേക്ക് വിട്ടോളൂ; `പവന്‍ ദ ധാബ’ ഏപ്രില്‍ 22 വരെ

pawan2

പഞ്ചാബിൽ പോയി വന്നവര്‍ക്ക് പറയാന്‍ ആ നാടിന്രെ കാഴ്ചകളോളം തന്നെയുണ്ട് നാവില്‍ കൊതിയൂറുന്ന പഞ്ചാബിന്റെ ഭക്ഷണത്തിന്റെ തനതായ കഥകളും. ഏതൊരു ഭക്ഷണ പ്രേമിയെയും അവിടുത്തെ രുചികൾ ഒരിക്കലെങ്കിലും കൊതിപ്പിച്ചിട്ടുണ്ടാവും. വെക്കേഷന്‍ കാലമല്ലേ പഞ്ചാബില്‍ പോകാന്‍ കഴിഞ്ഞില്ലെങ്കിലും അവിടുത്തെ  സ്വാദുകള്‍ ആസ്വദിക്കണോ...? എന്നാല്‍ വേഗം തന്നെ പഞ്ചാബി സ്വാദുകൾ ആസ്വദിക്കാൻ കൊച്ചിയിലേക്ക് വിട്ടോളൂ. കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ പ്രമുഖ ഷെഫ് പവന്‍ പാല്‍ സിങ് മെയ്നിയുടെ പുതിയ രുചിക്കൂട്ടുകളുമായി പവന്‍ ദ ധാബ എന്ന പേരിൽ പഞ്ചാബി ഫുഡ് ഫെസ്റ്റ് ഒരുക്കിയിരിക്കുന്നു.

pawan3

പഞ്ചാബി സ്പെഷല്‍ വിഭവങ്ങളായ മുര്‍ഗ ടിക്ക, ലുധിയാന ദാ നിമ്പു കുക്കട്, പഞ്ചാബി റാറ ഗോഷ്ട്, അമൃത് സര്‍ ഫിഷ് ഫ്രൈ, മക്കി ദി റൊട്ടി, കാജര്‍ ക ഹല്‍വ തുടങ്ങി വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനുമായി നിരവധി പഞ്ചാബി സ്‌പെഷല്‍ വിഭവങ്ങളുടെ വൈവിധ്യശ്രേണി ആസ്വദിക്കാം.

pawan5

ഏപ്രില്‍ 22 വരെ (വൈകീട്ട് 6.30മുതല്‍ രാത്രി 11വരെ) കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലില്‍ പഞ്ചാബി ഫുഡ് ഫെസ്റ്റ്.  

pawan_da-dhaba


 
കഴിഞ്ഞവര്‍ഷവും ലെമറിഡിയനില്‍ പവന്‍ ദ ധാബ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്  +91 484 2705777, +91 9895765680 എന്നീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.