Monday 19 August 2019 03:50 PM IST

തൊട്ടു കൂട്ടാൻ രുചികരമായ പീനട്ട് സാലഡ്

Merly M. Eldho

Chief Sub Editor

Peanut-salad
ഫോട്ടോ : വിഷ്ണു നാരായണൻ

സാലഡ് ഇഷ്ടപ്പെടുന്നവർക്കായി ഇതാ രുചികരമായ ഹെൽത്തി പീനട്ട് സാലഡ്. വളരെ എളുപ്പത്തിൽ തയാറാക്കാം. റെസിപ്പി ഇതാ... 

ചേരുവകൾ 

1. നിലക്കടല – ഒരു കപ്പ്

2. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

3. കറിവേപ്പില – രണ്ടു തണ്ട്

4. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

5. ഉപ്പ് – പാകത്തിന്

6. സാലഡ് കുക്കുമ്പർ, കാരറ്റ്, പച്ചമാങ്ങ എന്നിവ പൊടിയായി അരിഞ്ഞത് – കാൽ കപ്പ് വീതം

പാകം ചെയ്യുന്ന വിധം

∙ നിലക്കടല നന്നായി റോസ്റ്റ് ചെയ്തു വയ്ക്കുക. തൊലിയുണ്ടെങ്കിൽ അതു കളയണം.

∙ എണ്ണ ചൂടാക്കി കറിവേപ്പില ചേർത്തു നന്നായി വറുത്ത ശേഷം മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്തു വഴറ്റി വാങ്ങണം. ഇതിലേക്കു  നിലക്കടലയും ഉപ്പും ചേർത്തു നന്നായി യോജിപ്പിച്ചു വയ്ക്കുക.

∙ ചൂടാറിയ ശേഷം ആറാമത്തെ ചേരുവ ചേർത്തു കൈ കൊണ്ടു നന്നായി ഞെരടി യോജിപ്പിക്കുക.

Tags:
  • Easy Recipes
  • Pachakam