Thursday 10 June 2021 08:21 AM IST : By Vanitha Pachakam

പീനട്ട് സാലഡ്,ഇത് ഹെല്‍ത്തി പ്രോട്ടീന്‍ റിച്ച് സാലഡ്‌!

salad

പീനട്ട് സാലഡ്

1. നിലക്കടല തൊലി കളഞ്ഞത് - രണ്ടു കപ്പ്

2. ഉപ്പ് - പാകത്തിന്

3. എണ്ണ - രണ്ടു ചെറിയ സ്പൂൺ

4. കടുക് – ഒരു ചെറിയ സ്പൂൺ

5. ഉഴുന്നു പരിപ്പ് – ഒരു ചെറിയ സ്പൂൺ

    വറ്റൽമുളക് - ഒന്ന്, മൂന്നായി നുറുക്കിയത്

    കായം പൊടിച്ചത് – അര ചെറിയ സ്പൂൺ

6. പച്ചമാങ്ങ, തൊലി ചെത്തി പൊടിയായി അരിഞ്ഞത് - അരക്കപ്പ്

    പച്ചമുളക് - രണ്ട്, പൊടിയായി അരിഞ്ഞത്

7. തേങ്ങ ചുരണ്ടിയത് - അരക്കപ്പ്

    മല്ലിയില പൊടിയായി അരിഞ്ഞത് - കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

∙  നിലക്കടല പ്രഷർ കുക്കറിലാക്കി, നികക്കെ വെള്ളമൊഴിച്ച് അൽപം ഉപ്പു ചേർത്തു വേവിക്കുക.

∙ഏകദേശം 15 മിനിറ്റ് അല്ലെങ്കിൽ നിലക്കടല വേവുന്നതാണ് കണക്ക്.

∙വെള്ളം ഊറ്റി മാറ്റി ചൂടാറാൻ വയ്ക്കണം.

∙  ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിക്കുക.

∙  ഇതിൽ അഞ്ചാമത്തെ ചേരുവ ചേർത്തു മൂപ്പിക്കുക.

∙  ഉഴുന്നു പരിപ്പ് സ്വർണ നിറമാകുമ്പോൾ വേവിച്ച നിലക്കടലയും ചേർത്തിളക്കണം.

∙  ഇതിലേക്ക് പച്ചമാങ്ങയും പച്ചമുളകും പാകത്തിനുപ്പും ചേർത്തു നന്നായി യോജിപ്പിക്കണം.

∙  അടുപ്പിൽ നിന്നു വാങ്ങിയ ശേഷം തേങ്ങ ചുരണ്ടിയതും മല്ലിയിലയും ചേർത്തിളക്കി, സാലഡ് ബൗളിലോ കുഴിയുള്ള പാത്രത്തിലോ വിളമ്പുക.

∙  ഇതേ വിഭവം തന്നെ വെള്ളക്കടല ഉപയോഗിച്ചും തയാറാക്കാം. ഒരു കപ്പ് വെള്ളക്കടല ഏകദേശം ഏഴെട്ടു മണിക്കൂർ കുതിർത്ത ശേഷം ഉപയോഗിക്കണം.

∙  മാങ്ങ, പച്ചമുളക്, മല്ലിയില എന്നിവയുടെ അളവു രുചിക്കനുസരിച്ചു ക്രമീകരിക്കാം. അധികം പുളിയുള്ള മാങ്ങ ഒഴിവാക്കാം. മാങ്ങയ്ക്കു പാകത്തിനു പുളിയില്ലെങ്കിൽ ഏറ്റവും ഒടുവിൽ അൽപം നാരങ്ങാനീരു ചേർക്കാം.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam