Thursday 25 June 2020 03:28 PM IST : By അമ്മു മാത്യു

ടേസ്റ്റി മാത്രമല്ല, ഹെൽത്തിയും; ഡിന്നർ ലളിതമാക്കാൻ പെയർ ആൻഡ് ടുമാറ്റോ സാലഡ്

Pear-&-tomato-salad
ഫോട്ടോ : സരുൺ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: മെർലി എം. എൽദോ, ശില്‌പ ബി. രാജ്

1. തക്കാളി (ഉറപ്പുള്ളത്) – നാല്–അഞ്ച്

2. പെയർ (Pear) – രണ്ട്–മൂന്ന്

3. സവാള – ഒന്ന്

4. കോൺ (ചോളം) – അരക്കപ്പ്

5. ആപ്പിൾ സിഡർ വിനിഗർ – രണ്ടു വലിയ സ്പൂൺ

ഒലിവ് ഓയിൽ – രണ്ടു വലിയ സ്പൂൺ

തേൻ/പഞ്ചസാര – പാകത്തിന്

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

6. ബ്രെഡ് ക്രൂട്ടൻസ്                 – അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

∙ തക്കാളി ഓരോന്നും എട്ടായി നീളത്തിൽ മുറിക്കുക.

∙ പെയർ ഓരോന്നും തക്കാളി മുറിച്ചതു പോലെ നീളത്തിൽ മുറിക്കുക.

∙ സവാള നീളത്തിൽ അരിഞ്ഞു വ യ്ക്കുക.

∙ വിളമ്പാനുള്ള പ്ലേറ്റിൽ തക്കാളിയും പെയറുംസവാളയും  കോണും നിരത്തുക.

∙ അഞ്ചാമത്തെ ചേരുവ ഒരു കുപ്പിയിലാക്കി നന്നായി യോജിപ്പിച്ചു ഡ്രസ്സിങ് തയാറാക്കണം. ഇത് സാലഡിനു മുകളിൽ തളിച്ചു മെല്ലേ കുടഞ്ഞു യോജിപ്പിക്കുക.

∙ ബ്രെഡ് ക്രൂട്ടൺസ് മുകളിൽ വിതറി വിളമ്പാം.

Tags:
  • Pachakam