പെപ്പർ ചിക്കൻ ഫ്രൈ
1.ചിക്കൻ – ഒരു കിലോ
2.എണ്ണ – മൂന്നു വലിയ സ്പൂൺ
3.കശുവണ്ടിപ്പരിപ്പ് – 15
കറിവേപ്പില – ഒരു തണ്ട്
4.ജീരകം – അര ചെറിയ സ്പൂൺ
പെരുംജീരകം – അര ചെറിയ സ്പൂൺ
ഇഞ്ചി ചതച്ചത് – ഒരു വലിയ സ്പൂൺ
വെളുത്തുള്ളി ചതച്ചത് – ഒരു വലിയ സ്പൂൺ
5.ചുവന്നുള്ളി അരിഞ്ഞത് – ഒരു കപ്പ്
6.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
കുരുമുളകുപൊടി – ഒരു വലിയ സ്പൂൺ
പെരുംജീരകംപൊടി – ഒരു ചെറിയ സ്പൂൺ
മല്ലിപ്പൊടി – ഒന്നര വലിയ സ്പൂൺ
7.ഉപ്പ് – പാകത്തിന്
8.സോയ സോസ് – രണ്ടു വലിയ സ്പൂൺ
തൈര് – രണ്ടു വലിയ സ്പൂൺ
9.പച്ചമുളക് – മൂന്ന്
തക്കാളി – ഒന്ന്
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
10.മല്ലിയില അരിഞ്ഞത് – അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙ചിക്കൻ വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.
∙പാനിൽ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വറുത്തു മാറ്റി വയ്ക്കുക.
∙ഇതേ പാനിൽ നാലാമത്തെ ചേരുവ വഴറ്റി പച്ചമണം മാറുമ്പോൾ ചുവന്നുള്ളി വഴറ്റണം.
∙ഗോൾഡൻ നിറമാകുമ്പോൾ ആറാമത്തെ ചേരുവ ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ ചിക്കൻ കഷണങ്ങളും പാകത്തിനുപ്പും ചേർത്തിളക്കി യോജിപ്പിച്ചു മൂടിവച്ചു വേവിക്കുക.
∙വെന്തു വെള്ളം വറ്റി വരുമ്പോൾ എട്ടാമത്തെ ചേരുവ ചേർത്തിളക്കണം.
∙ഒൻപതാമത്തെ ചേരുവയും ചേർത്തിളക്കി വരട്ടിയെടുക്കുക.
∙മല്ലിയിലയും വറുത്തു വച്ചിരിക്കുന്ന കശുവണ്ടിപ്പരിപ്പും കറിവേപ്പിലയും കൊണ്ട് അലങ്കരിച്ചു വിളമ്പാം.