Thursday 03 September 2020 04:22 PM IST : By തയാറാക്കിയത്: മെർലി എം. എൽദോ

രസിച്ചു ചോറുണ്ണാൻ വ്യത്യസ്തമായ കുരുമുളകു രസം

_BCD3546-7 ഫോട്ടോ: സരുൺ മാത്യു

1. തക്കാളി – നാല്

2. പരിപ്പ് വേവിച്ച വെള്ളം – അര ലീറ്റർ

3. വാളൻപുളി – ഒരു നാരങ്ങ വലുപ്പത്തിൽ

4. കുരുമുളക് – ഒരു ചെറിയ സ്പൂൺ

ജീരകം – അര ചെറിയ സ്പൂൺ

വെളുത്തുള്ളി – മൂന്ന് അല്ലി

ചുവന്നുള്ളി – മൂന്ന്

പച്ചമുളക് – മൂന്ന്

5. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

6. കടുക് – അര ചെറിയ സ്പൂൺ

വറ്റൽമുളക് – രണ്ട്, കഷണങ്ങളാക്കിയത്

കറിവേപ്പില – ഒരു തണ്ട്

7. തൊണ്ടൻമുളക് – മൂന്ന്, നീളത്തിൽ മുറിച്ചത്

ഉപ്പ് – പാകത്തിന്

മഞ്ഞൾപ്പൊടി – ഒരു നുള്ള്

മുളകുപൊടി – കാൽ ചെറിയ സ്പൂൺ

മല്ലിപ്പൊടി – കാൽ ചെറിയ സ്പൂൺ

കായംപൊടി – കാൽ ചെറിയ സ്പൂൺ

8. മല്ലിയില – ഒരു പിടി, അരിഞ്ഞത്

9. നാരങ്ങാനീര് – ഒരു നാരങ്ങയുടേത്

പാകം െചയ്യുന്ന വിധം

∙ തക്കാളി കൈകൊണ്ടു നന്നായി ഉടച്ചു വയ്ക്കുക

∙ സാമ്പാറിനുള്ള പരിപ്പ് വേവിച്ച വെള്ളം എടുത്തു വയ്ക്കുക. പുളി കുതിർത്തു പിഴിഞ്ഞു വയ്ക്കുക.

∙ നാലാമത്തെ ചേരുവ ചതച്ചു വയ്ക്കണം.

∙ വെളിച്ചെണ്ണ ചൂടാക്കി ആറാമത്തെ ചേരുവ മൂപ്പിച്ച ശേഷം ചതച്ച കൂട്ടു ചേർത്തു നന്നായി വഴറ്റുക.

∙ ഇതിലേക്കു തക്കാളി ഉടച്ചതും പരിപ്പു വേവിച്ച വെള്ളവും പുളി പിഴിഞ്ഞ വെള്ളവും ഏഴാമത്തെ ചേരുവയും ചേർത്തിളക്കി തിളപ്പിക്കുക.

∙ മല്ലിയിലയും ചേർത്തിളക്കി വാങ്ങി നാരങ്ങാനീരു ചേർത്തു യോജിപ്പിച്ചു വിളമ്പാം.

Tags:
  • Pachakam