Wednesday 28 March 2018 03:03 PM IST : By സ്വന്തം ലേഖകൻ

നാളെ പെസഹാ വ്യാഴം; പെസഹാ അപ്പവും പെസഹാ പാലും തയ്യാറാക്കാം, വിഡിയോ

pesaha

അമ്പതുനോമ്പിന്റെ അവസാന ആഴ്ച്ചയിലേക്ക് കടന്നു.. വിശുദ്ധവാരം എന്ന് ഈ ആഴ്ച്ചയെ പറയപ്പെടുന്നു. നാളെ പെസഹാ വ്യാഴം.. വിശുദ്ധവാരത്തിലെ ഒരു പ്രധാന ദിവസമാണ് പെസഹാ വ്യാഴം. യേശുക്രിസ്തു തന്റെ മരണത്തിന് മുൻപായി ശിഷ്യന്മാർക്ക് ഒരു വിരുന്നൊരുക്കിയിരുന്നു. തന്റെ അന്ത്യ അത്താഴം വിരുന്ന്. ഇതിന്റെ സ്മരണയ്ക്കായി ആണ് ക്രൈസ്തവ വിശ്വാസികൾ പെസഹാ ആചരിക്കുന്നത്.


അന്നേ ദിവസം ക്രൈസ്തവ ഭവനങ്ങളിൽ ആചരിക്കുന്ന ഒരു അനുഷ്ഠാനമാണ് അപ്പം മുറിക്കൽ ശുശ്രൂഷ. അതായത് പെസഹാ അപ്പം മുറിക്കൽ... ഇതിനായ് തയ്യാറാക്കുന്ന വിഭവഹങ്ങളാണ് പെസഹാ അപ്പവും പെസഹാ പാലും. ഇതാ ശരിയായ രീതിയില്‍ ഈസിയായി പെസഹാ അപ്പവും പാലും. വിഡിയോ