Monday 21 September 2020 12:21 PM IST : By Pachakam Desk

ഊണിനു ശേഷം അല്പം മധുരത്തിനായി തയാറാക്കാം ഫിർനി!

phirni

ഫിർനി

1. ബസ്മതി അരി - രണ്ടു വലിയ സ്പൂൺ

2. ബദാം - രണ്ടു വലിയ സ്പൂൺ

3. പാൽ - മൂന്നു കപ്പ്

4. കുങ്കുമപ്പൂവ് - ആറ് നാര്

5. പഞ്ചസാര - മൂന്നു വലിയ സ്പൂൺ

ഏലയ്ക്കാപ്പൊടി - കാൽ െചറിയ സ്പൂൺ

6. പിസ്ത അരിഞ്ഞത് - രണ്ടു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ അരി കഴുകി അര മണിക്കൂർ‌ കുതിർത്ത ശേഷം ഊറ്റി വയ്ക്കണം.

∙ ബദാം ഒരു പാത്രത്തിലാക്കി മുകളിൽ തിളച്ച വെള്ളം ഒഴിച്ച് അര മണിക്കൂർ വച്ച ശേഷം തൊലി കളഞ്ഞ് അൽപം പാൽ ചേർത്ത് അരച്ചു പേസ്റ്റാക്കി വയ്ക്കണം.

∙ അരി തരുതരുപ്പായി അരച്ചതും ബാക്കിയുള്ള പാലും ചുവടു കട്ടിയുള്ള പാത്രത്തിലാക്കി തുടരെയിളക്കി തിളപ്പിക്കണം.

∙ ഇതിൽ കുങ്കുമപ്പൂവു ചേർത്തിളക്കി ചെറുതീയിൽ വയ്ക്കുക. ഇടയ്ക്കിടെ ഇളക്കണം.

∙ പാൽ തിളച്ച്, 60 ശതമാനം വറ്റിയ ശേഷം പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും ബദാം അരച്ചതും േചർത്ത് അഞ്ചു മിനിറ്റ് തിളപ്പിക്കുക. കുറുകുമ്പോൾ അടുപ്പിൽ നിന്നു വാങ്ങി വിളമ്പാനുള്ള െചറിയ ബൗളുകളിലാക്കണം. പിസ്ത കൊണ്ട് അലങ്കരിക്കുക.