Thursday 23 January 2020 12:05 PM IST : By ശിൽപ ബി. രാജ്, വനിത പാചകം

അത്താഴം രുചികരമാക്കാൻ പിടിയും വറുത്തരച്ച കോഴിക്കറിയും

pidi-kki

പിടി

1. അരിപ്പൊടി – രണ്ടു കപ്പ്

തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്

ജീരകം – അര െചറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

2. ചൂടുവെള്ളം – മാവു കുഴയ്ക്കാൻ പാകത്തിന്

3. വെള്ളം – നാലു കപ്പ്

4. വറുത്ത അരിപ്പൊടി – 100 ഗ്രാം

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു പാകത്തിനു ചൂടുവെള്ളം ചേർത്തു നന്നായി കുഴച്ചു യോജിപ്പിച്ചു മാവു തയാറാക്കുക.

∙ ഈ മാവിൽ നിന്നു െനല്ലിക്ക വലുപ്പമുള്ള ഉരുളകൾ ഉരുട്ടി വയ്ക്കണം. ഇതിനു മുകളിൽ അല്പം അരിപ്പൊടി വിതറി വയ്ക്കുക.

∙ വലിയ പാത്രത്തിൽ നാലു കപ്പ് വെള്ളം തിളപ്പിച്ച്, തയാറാക്കിയ ഉരുളകൾ ചേർത്തിളക്കി നാലഞ്ചു മിനിറ്റ് തിളപ്പിക്കുക. ഇതിൽ അരിപ്പൊടിയും ചേർത്തു കുറുകി വരുമ്പോൾ അടുപ്പിൽ നിന്നു വാങ്ങി ചിക്കൻ കറിക്കൊപ്പം വിളമ്പാം.

വറുത്തരച്ച കോഴിക്കറി

1. കോഴി – ഒരു കിലോ‌

വറുത്തരയ്ക്കാൻ

2. വെളിച്ചെണ്ണ – ഒരു ചെറിയ സ്പൂൺ

തേങ്ങ ചുരണ്ടിയത് – ഒന്നരക്കപ്പ്

3. ഇ‍ഞ്ചി – ഒരു വലിയ കഷണം

വെളുത്തുള്ളി – ആറ് അല്ലി

പച്ചമുളക് – എട്ട്

4. വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ

5. ചുവന്നുള്ളി – ഒരു കപ്പ്, നീളത്തിൽ അരിഞ്ഞത്

6. കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

7. തക്കാളി – ഒരെണ്ണം, അരിഞ്ഞത്

8. വെള്ളം – രണ്ടു കപ്പ്

താളിക്കാൻ

9. വെളിച്ചെണ്ണ – ഒരു ചെറിയ സ്പൂൺ

10. കടുക് – അര െചറിയ സ്പൂൺ

11. വറ്റൽ മുളക് – മൂന്നെണ്ണം, മുറിച്ചത്

12. കറിവേപ്പില – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ചിക്കൻ വൃത്തിയാക്കി കഷണങ്ങളാക്കുക.

∙ ഒരു പാത്രത്തിൽ ഒരു ചെറിയ സ്പൂൺ എണ്ണയൊഴിച്ചു തേ ങ്ങ ഗോൾഡൻ നിറമാകും വരെ വറുത്തെടുക്കുക. ചൂടാറിയ ശേഷം മിക്സിയിൽ നന്നായി അരച്ചെടുക്കുക.

∙ മൂന്നാമത്തെ ചേരുവ ചതച്ചു വയ്ക്കുക.

∙ ചുവടു കട്ടിയുള്ള പാത്രത്തിൽ എണ്ണ ചൂടാക്കി ചതച്ച മിശ്രിതവും ചുവന്നുള്ളി അരിഞ്ഞതും ചേർത്തു നന്നായി വഴറ്റുക.

∙ ഇതിലേക്ക് ആറാമത്തെ ചേരുവ ഓരോന്നായി ചേർത്തു വഴറ്റുക. തക്കാളി വഴറ്റി, ഇറച്ചിയും ചേർത്തു നന്നായി വഴറ്റിയശേഷം വെള്ളം ചേർത്തു മൂടി വച്ചു വേവിക്കുക.

∙ ചിക്കൻ വെന്തശേഷം വറുത്തരച്ചു വച്ചിരിക്കുന്ന തേങ്ങ ചേ ർക്കുക. ചെറുതീയിൽ വച്ചു ചാറു കുറുക്കിയെടുക്കണം.

∙ ഒരു ചെറിയ പാനിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ചശേഷം വറ്റൽമുളകും കറിവേപ്പിലയും ചേർത്തു മൂപ്പിക്കുക. ഇതു ക റിയിൽ ഒഴിച്ചു ചോറിനോ ചപ്പാത്തിക്കോ ഒപ്പം വിളമ്പാം.

പാചകക്കുറിപ്പുകൾക്കു കടപ്പാട്: നിമി സുനിൽകുമാർ

Tags:
  • Dinner Recipes
  • Pachakam