Wednesday 05 May 2021 05:14 PM IST : By Vanitha Pachakam

എരിവും പുളിയും മധുരവും ചേർന്നൊരു അടിപൊളി ഡിഷ്, പൈനാപ്പിൾ ബിറ്റ്സ്!

bites

ഹോട്ട് ആൻഡ് സ്വീറ്റ് പൈനാപ്പിൾ ബിറ്റ്സ്

1. പൈനാപ്പിൾ - ഒന്ന്

2. മല്ലിയില - രണ്ടു വലിയ സ്പൂൺ

കുരുമുളകുമണി - ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി - രണ്ട് അല്ലി

കാന്താരിമുളക് - രണ്ട്

ഉപ്പ് - പാകത്തിന്

3. തേൻ - ഒരു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ പൈനാപ്പിൾ തൊലിയും കൂഞ്ഞിലും കളഞ്ഞ്, ചെറിയ ചതുരക്കഷണങ്ങളാക്കി വയ്ക്കുക.

∙ രണ്ടാമത്തെ ചേരുവ ചതയ്ക്കുക. ഇതിൽ തേൻ ചേർത്തു യോജിപ്പിക്കുക.

∙ ഈ മിശ്രിതത്തിൽ പൈനാപ്പിൾ ചേർത്തു മെല്ലെ കുടഞ്ഞു യോജിപ്പിക്കുക.

∙ ഓരോ കഷണം പൈനാപ്പിളും ടൂത്പിക്കിൽ കുത്തി വിളമ്പാം.