Wednesday 22 January 2020 12:17 PM IST : By മെർലി എം. എൽദോ, വനിത പാചകം

രുചിയോടെ പൈനാപ്പിൾ ട്രീറ്റ്!

pine554ghgu

ഗ്രിൽഡ് പൈനാപ്പിൾ

1. ഒലിവ് ഓയിൽ – പാകത്തിന്

2. പൈനാപ്പിൾ തൊലിയും കൂഞ്ഞിലും കളഞ്ഞ് അരയിഞ്ചു കനത്തിൽ വട്ടത്തിൽ മുറിച്ചത് കഷണങ്ങളാക്കിത് – എട്ടു സ്ലൈസ്

3. മാസ്കർപോൺ ചീസ് – അരക്കപ്പ്, തണുപ്പു മാറ്റിയത്

വനില എക്സ്ട്രാക്ട് – അര ചെറിയ സ്പൂൺ

4. ന്യൂട്ടെല്ല – അരക്കപ്പ്

വിപ്പിങ് ക്രീം – അരക്കപ്പ്

5. ബദാം/ഹേസൽനട്ട്, വറുത്തു പൊടിയായി അരിഞ്ഞത് – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙ ഗ്രിൽപാൻ ഇടത്തരം തീയിൽ വച്ചു ചൂടാക്കുക. ഒലിവെണ്ണ പുരട്ടി, പൈനാപ്പിൾ കഷണങ്ങൾ നിരത്തുക. ഓരോ സൈഡും മൂന്നു മിനിറ്റ് വീതം ഗ്രിൽ ചെയ്യണം. കഷണങ്ങൾ ചൂടായി ബ്രൗൺ നിറമായിത്തുടങ്ങുന്നതാണു കണക്ക്.

∙ പൈനാപ്പിൾ കഷണങ്ങൾ പാകമായാലും ഗ്രിൽ പാനിൽ തന്നെ അൽപസമയം കൂടി വയ്ക്കുക. ഗ്രിൽ ചെയ്ത പാടുകൾ വരാൻ വേണ്ടിയാണിത്.

∙ ഗ്രിൽ ചെയ്യുന്ന സമയത്തു മറ്റൊരു ബൗളിൽ മൂന്നാമത്തെ ചേരുവ ചേർത്തടിച്ചു യോജിപ്പിച്ചു വയ്ക്കാം.

∙ ഒരു ചെറിയ സോസ്പാനിൽ നാലാമത്തെ ചേരുവ യോജിപ്പിച്ചു ചെറുതീയിൽ വച്ചു ചൂടാക്കുക. മയം വന്നു തിളക്കമുള്ളതാകുമ്പോൾ  വാങ്ങിവയ്ക്കുക.

∙ വിളമ്പാനുള്ള പാത്രത്തിൽ ഗ്രിൽ ചെയ്ത പൈനാപ്പിൾ കഷണങ്ങൾ വച്ചു ചോക്‌ലേറ്റ് മിശ്രിതം ചെറുചൂടോടെ മുകളിൽ ഒഴിക്കുക.

∙ ഓരോ പൈനാപ്പിൾ റിങ്ങിനു മുകളിലും ഒാരോ വലിയ സ്പൂ ൺ മാസ്കർപോൺ ചീസ് മിശ്രിതം വച്ചു, ബദാം അല്ലെങ്കിൽ ഹേസൽ നട്ട് കൊണ്ട് അലങ്കരിച്ചു വിളമ്പാം

Grilled-pineapple-with-mascarpone

പൈനാപ്പിൾ സ്വീറ്റ് പൊട്ടേറ്റൊ സൂപ്പ്

1. എക്സട്രാ െവർജിൻ ഒലിവ് ഓയിൽ – രണ്ടു വലിയ സ്പൂൺ

2. സവാള – ഒരു ഇടത്തരം, പൊടിയായി അരിഞ്ഞത്

വെളുത്തുള്ളി – രണ്ട് അല്ലി, പൊടിയായി അരിഞ്ഞത്

3. മധുരക്കിഴങ്ങ് – രണ്ട് ഇടത്തരം, ചതുരക്കഷണങ്ങളാക്കിയത്

പൈനാപ്പിൾ, തൊലി കളഞ്ഞു ചതുരക്കഷണങ്ങളാക്കിയത് – ഒരു കപ്പ്

4. വെള്ളം – നാലു കപ്പ്

ഉപ്പ് – പാകത്തിന്

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

സേജ് ലീവ്സ് – ഒരു ചെറിയ സ്പൂൺ

ജാതിക്ക പൊടിച്ചത്  – കാൽ ചെറിയ സ്പൂൺ

5. കശുവണ്ടിപ്പരിപ്പു നുറുക്കി വറുത്തത് – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ ചുവടു കട്ടിയുള്ള പാത്രത്തിൽ ഒലിവ് ഓയിൽ ചൂടാക്കി രണ്ടാമത്തെ ചേരുവ ചേർത്തു ചെറുതീയിൽ വച്ചു വഴറ്റുക. 

∙ ഇതിൽ മൂന്നാമത്തെ ചേരുവ ചേർത്ത് അൽ‍പസമയം കൂടി വഴറ്റിയശേഷം നാലാമത്തെ ചേരുവ ചേർത്തു തിളപ്പിക്കുക.

∙ മധുരക്കിഴങ്ങു മ‍‍ൃദുവാകുംവരെ ചെറുതീയിൽ ഏകദേശം 15–20 മിനിറ്റ് വേവിക്കണം. അടുപ്പിൽ നിന്നു വാങ്ങി ഇതു മിക്സിയിൽ അരച്ചു തിരികെ പാനിലാക്കി അടുപ്പത്തു വച്ചു ചെറുതീയിൽ ചൂടാക്കുക. ഉപ്പും എരിവും പാകത്തിനാക്കി കശുവണ്ടിപ്പരിപ്പുകൊണ്ട് അലങ്കരിച്ചു വിളമ്പാം

∙ ചൂടോടെയോ തണുപ്പിച്ചോ വിളമ്പാം.

പാചകക്കുറിപ്പുകൾക്കു കടപ്പാട്: ദുർഗ ചെല്ലാറാം

Pineapple-sweet-potato-soup
Tags:
  • Easy Recipes
  • Pachakam