Monday 26 October 2020 12:23 PM IST : By Vanitha Pachakam

നല്ല പൊളി സാനം, അവൽ നനച്ചതും ഉപ്പേരിയും!

aval

അവൽ നനച്ചതും ഉപ്പേരിയും

അവലിന്

1. അവൽ - ഒന്നേ മുക്കാൽ കപ്പ്

തേങ്ങ ചുരണ്ടിയത് - ഒരു കപ്പ്

നെയ്യ് - ഒരു ചെറിയ സ്പൂൺ

2. പഞ്ചസാര/ശർക്കര ചുരണ്ടിയത് - പാകത്തിന്

ഏലയ്ക്കാപ്പൊടി - ഒരു നുള്ള്

ഉപ്പേരിക്ക്

3. ഏത്തയ്ക്ക - നാല്

4. ഉപ്പ് - പാകത്തിന്

5. മഞ്ഞൾപ്പൊടി - അര ചെറിയ സ്പൂൺ

6. വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ അവലും തേങ്ങയും നെയ്യും നന്നായി തിരുമ്മി യോജിപ്പിച്ച് 10 മിനിറ്റ് വയ്ക്കുക. ഇതിലേക്ക് പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും ചേർത്തിളക്കി വയ്ക്കുക.

∙ ഉപ്പേരിയുണ്ടാക്കാൻ ഏത്തയ്ക്ക കനം കുറച്ച് അരിഞ്ഞ് മഞ്ഞൾ ചേർത്ത വെള്ളത്തിൽ 15 മിനിറ്റ് ഇട്ടു വയ്ക്കുക.

∙ പാനിൽ എണ്ണ ചൂടാക്കി ഏത്തയ്ക്ക കഷണങ്ങൾ കുറേശ്ശെയിട്ടു വറുക്കുക. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം.

∙ ഇതിലേക്ക് ഉപ്പു ചേർത്ത വെള്ളം തളിച്ച് ഒരു മിനിറ്റ് അടച്ചു വച്ച ശേഷം നന്നായി ഇളക്കി വറുത്തു കോരിയെടുക്കുക.

∙ അവൽ നനച്ചതിൽ ഉപ്പേരി നുറുക്കിയതു ചേർത്തിളക്കി വിളമ്പാം.