Monday 29 July 2019 06:49 PM IST : By ബീന മാത്യു

ഒരല്പം ഹെവിയായ പോളോ സാലഡ്

_MG_9121

1. ഉരുളക്കിഴങ്ങ് – കാൽ കിലോ

2. വിനാഗിരി – രണ്ടു ചെറിയ സ്പൂൺ

ഉപ്പ് – അര ചെറിയ സ്പൂൺ

പഞ്ചസാര – ഒന്നര ചെറിയ സ്പൂൺ

സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്

3. കട്ടത്തൈര് – അരക്കപ്പ്

മയണീസ് – ഒരു വലിയ സ്പൂൺ

ടുമാറ്റോ സോസ് – രണ്ടു വലിയ സ്പൂൺ

ക്രീം – രണ്ടു വലിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറിയ സ്പൂണ്‍

നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ

4. സെലറി പൊടിയായി അരിഞ്ഞത് – അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

∙ ഉരുളക്കിഴങ്ങു തൊലി കളഞ്ഞു വേവിച്ചു ചെറിയ ചതുരക്കഷണങ്ങളാക്കണം. പകരം ചെറിയ ഉരുളക്കിഴങ്ങ് ഉപയോഗിച്ചാലും മതി.

∙ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചതു ഉരുളക്കിഴങ്ങിൽ പുരട്ടി അര മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.

∙ മൂന്നാമത്തെ ചേരുവ യോജിപ്പിച്ചു ഡ‍്രസ്സിങ് തയാറാക്കി ഫ്രിഡ്ജിൽ നിന്നെടുത്ത ഉരുളക്കിഴങ്ങിൽ ചേർത്തിളക്കുക.

∙ സെലറി കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Tags:
  • Easy Recipes
  • Pachakam