Thursday 03 December 2020 03:55 PM IST : By അമ്മു മാത്യു

കൊതിപ്പിക്കുന്ന രുചിയിൽ പൊട്ടേറ്റൊ ആൻഡ് ചീസ് പഫ്സ്

Potato-&-Cheese-Puffs ഫോട്ടോ : സരുൺ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: ഗോപിനാഥ് വടവട്ടെ, സൂ ഷെഫ്, കോർട്ട്‌യാർഡ് ബൈ മാരിയട്ട് കൊച്ചി എയർപോർട്ട്, നെടുമ്പാശ്ശേരി, കൊച്ചി

1. ഉരുളക്കിഴങ്ങ് – അരക്കിലോ

2. ചീസ് ഗ്രേറ്റ് ചെയ്തത് – അരക്കപ്പ്

3. വെണ്ണ – 60 ഗ്രാം

വെള്ളം – അരക്കപ്പ്

4. മൈദ – മുക്കാൽ കപ്പ്

5. മുട്ട – രണ്ട്

6. ഉപ്പ് – പാകത്തിന്

മുളകുപൊടി – അര ചെറിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ അവ്ൻ 2000Cൽ ചൂടാക്കിയിടുക.

∙ ഉരുളക്കിഴങ്ങു പുഴുങ്ങിപ്പൊടിച്ചു മയമാകുമ്പോൾ ചീസ് ചേർത്തു നന്നായി യോജിപ്പിച്ചു വയ്ക്കണം.

∙ വെള്ളവും വെണ്ണയും യോജിപ്പിച്ച് അടുപ്പത്തു വച്ചു വെട്ടിത്തിളയ്ക്കുമ്പോൾ അടുപ്പിൽ നിന്നു വാങ്ങുക.

∙ ഇതിലേക്കു മൈദ ഇടഞ്ഞതു ചേർത്തു നന്നായി അടിച്ചു യോജിപ്പിക്കണം. പാനിന്റെ വശങ്ങളിൽ നിന്നു മാവു വിട്ടു വരുന്നതാണു പാകം.

∙ ഇതിലേക്ക് ഒരു മുട്ട ചേര്‍ത്തു നന്നായി യോജിപ്പിച്ച ശേഷം  രണ്ടാമത്തെ മുട്ടയും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

∙ ഇതിലേക്ക് ഉരുളക്കിഴങ്ങു മിശ്രിതവും ആറാമത്തെ ചേരുവയും ചേർത്തു നന്നായി യോജിപ്പിക്കുക.

∙ മയം പുരട്ടിയ ബേക്കിങ് ട്രേയിൽ ഓരോ സ്പൂൺ വീതം മാവു വച്ച് ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ അരമണിക്കൂർ ബേക്ക് ചെയ്യുക. 15 മിനിറ്റ് കഴിയുമ്പോൾ ചൂട് 1000C ആയി കുറയ്ക്കണം.

∙ ചൂടോടെ സോസിനൊപ്പം വിളമ്പാം.

Tags:
  • Pachakam