Saturday 18 September 2021 03:42 PM IST : By അമ്മു മാത്യു

നാലുമണി ചായക്കൊപ്പം സ്വാദേറും കിഴങ്ങ്- ഉണക്കമീന്‍ ബോണ്ട; സൂപ്പർ റെസിപ്പി

Kizhangu-unakkameen-bonda ഫോട്ടോ: സരുൺ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: റ്റിഷോ തോമസ്, ഡിസിഡിപി, ക്രൗൺ പ്ലാസ, കൊച്ചി.

1. ഉരുളക്കിഴങ്ങ് – അരക്കിലോ

2. എണ്ണ – രണ്ടു വലിയ സ്പൂൺ

3. സവാള കനം കുറച്ചു നീളത്തിലരിഞ്ഞത് – അരക്കപ്പ്

ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പച്ചമുളക് വട്ടത്തിൽ കനം കുറച്ച് അരിഞ്ഞത് – ഒരു വലിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്, അരിഞ്ഞത്

മഞ്ഞള്‍പ്പൊടി – കാൽ ചെറിയ സ്പൂൺ

4. ഉപ്പ് – പാകത്തിന്

5. ഉണക്കമീൻ – 100 ഗ്രാം, മുള്ളില്ലാതെ

6. എണ്ണ – പാകത്തിന്

7. ചുവന്നുള്ളി – അരക്കപ്പ്

പച്ചമുളക് – 10

8. മുട്ട – രണ്ട്, അടിച്ചത്

9. റവ – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙ ഉരുളക്കിഴങ്ങ് പുഴുങ്ങിപ്പൊടിച്ചു വയ്ക്കുക.

∙ പാനിൽ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റണം.

∙ ഇതില്‍ ഉപ്പു ചേർത്ത ശേഷം ഉരുളക്കിഴങ്ങു ചേർത്തു ന ന്നായി വഴറ്റി മാറ്റി വയ്ക്കണം.

∙ ഉണക്കമീൻ നന്നായി കഴുകി വെള്ളം വാലൻ വയ്ക്കുക.

∙ ചട്ടിയിൽ എണ്ണ ചൂടാക്കി ഉണക്കമീൻ വറുത്തെടുക്കുക. നന്നായി മൊരിഞ്ഞു വരുമ്പോൾ വാങ്ങി ചുവന്നുള്ളിയും പച്ചമുളകും ചേര്‍ത്തു നന്നായി ചതച്ചു യോജിപ്പിക്കുക. ആവശ്യമെങ്കിൽ ഉപ്പു ചേർക്കാം.

∙ ഉരുളക്കിഴങ്ങു മിശ്രിതം നാരങ്ങാവലുപ്പത്തിലുള്ള ഉരുളകളാക്കി നടുക്ക് ചെറിയൊരു കുഴിയുണ്ടാക്കി അതിൽ ഉണക്കമീൻ മിശ്രിതം നിറയ്ക്കുക. അരികുകൾ കൂട്ടി യോജിപ്പിച്ച് വീണ്ടും ഉരുട്ടിയെടുക്കണം.

∙ ഇതു മുട്ടയടിച്ചതിൽ മുക്കി റവയില്‍ പൊതിഞ്ഞു ചൂടായ എണ്ണയിൽ ബ്രൗൺ നിറത്തിൽ വറുത്തു കോരാം

Tags:
  • Pachakam