Tuesday 03 January 2023 05:02 PM IST : By അമ്മു മാത്യു

കൊതിപ്പിക്കും രുചിയിൽ പ്രോൺ ആൻഡ് സ്പിനച്ച് സൂപ്പ്, ഈസി റെസിപ്പി ഇതാ!

prawn-and-spinach-soup

 പ്രോൺ ആൻഡ് സ്പിനച്ച് സൂപ്പ്

1.  ചെമ്മീൻ  –    കാൽ കിലോ

2.  എണ്ണ   –    മൂന്നു വലിയ സ്പൂൺ

3.  വെള്ളം    –    നാലു കപ്പ്

    ഉപ്പ്    –    ഒരു െചറിയ സ്പൂൺ

4.   ചീര    –    ഒരു െചറിയ കെട്ട്

5.  സവാള    –    ഒന്ന്, കനം കുറച്ചരിഞ്ഞത്

6.  വെളുത്തുള്ളി    –    രണ്ട് അല്ലി, ചതച്ചത്

    മഞ്ഞൾപ്പൊടി    –    അര െചറിയ സ്പൂൺ

7.  തേങ്ങാപ്പാൽ (കട്ടി കുറഞ്ഞത്)   –    രണ്ടു കപ്പ്

8.   തേങ്ങാപ്പാൽ (ഒന്നാം പാൽ)    –  അരക്കപ്പ്

പാകം െചയ്യുന്ന വിധം

∙ചെമ്മീൻ വൃത്തിയാക്കി തൊണ്ടും നാരും കളയുക. തൊണ്ടും തലയും സ്റ്റോക്ക് ഉണ്ടാക്കാനായി ഉപയോഗിക്കാം.

∙സ്റ്റോക്ക് ഉണ്ടാക്കാൻ ഒരു വലിയ സ്പൂൺ എണ്ണ ചൂടാ ക്കി ചെമ്മീനിന്റെ തലയും തൊണ്ടും ചേർത്തിളക്കുക. നിറം മാറിത്തുടങ്ങുമ്പോൾ നാലു കപ്പ് ചൂടുവെള്ളവും ഉപ്പും ചേർത്തു തിളപ്പിക്കുക. തിള വന്ന ശേഷം ചെറുതീയിലാക്കി 20–30 മിനിറ്റ് തിളപ്പിച്ചു പകുതിയാകും വരെ വറ്റിച്ചു മാറ്റി വയ്ക്കുക.

∙ചീര നന്നായി കഴുകി തണ്ടിൽ നിന്ന് ഇലകൾ അടർത്തിയെടുക്കണം. ഇനി തണ്ടും ഇലയും വെവ്വേറെ പൊടിയായി അരിഞ്ഞു വയ്ക്കുക.

∙ബാക്കി എണ്ണ ചൂടാക്കി സവാള വഴറ്റുക.

∙ബ്രൗൺ നിറമാകുമ്പോൾ വെളുത്തുള്ളിയും മഞ്ഞൾപ്പൊടിയും േചർത്തു വഴറ്റണം.

∙ഇതിലേക്ക് ചീരത്തണ്ട് അരിഞ്ഞതു ചേർത്തു വഴറ്റിയ ശേഷം ഉപ്പു ചേർത്തിളക്കുക.

∙സ്റ്റോക്ക് അരിച്ചതും കട്ടി കുറഞ്ഞ തേങ്ങാപ്പാലും േചർത്തിളക്കി തിളപ്പിക്കുക.

∙തിള വന്ന ശേഷം ചെറുതീയിലാക്കി അഞ്ചു മിനിറ്റ് വ യ്ക്കണം.

∙ഇതിലേക്കു ചീരയില അരിഞ്ഞതു ചേർത്തു വീണ്ടും മൂന്നു മിനിറ്റ് തിളപ്പിക്കണം.

∙പിന്നീട് ചെമ്മീൻ പൊടിയായി അരിഞ്ഞതും കട്ടിത്തേങ്ങാപ്പാലും േചർത്തിളക്കി തിളപ്പിക്കുക. തിളച്ച ശേഷം ചെറുതീയിലാക്കി രണ്ടു മിനിറ്റ് വയ്ക്കണം.

∙ചൂടോടെ ഉടൻ വിളമ്പുക.