Saturday 03 August 2019 06:38 PM IST : By ബീന മാത്യു

വിരുന്നുകാർക്കായി ചൂടോടെ വിളമ്പാം, പ്രോൺ വെർമിസെല്ലി സൂപ്പ്!

_BCD9745

1. ഒലിവ് ഓയിൽ – രണ്ടു വലിയ സ്പൂൺ

2. സവാള – ഒന്ന്, അരിഞ്ഞത്

വെളുത്തുള്ളി – നാല്, പൊടിയായി അരിഞ്ഞത്

3. കാരറ്റ് – 100 ഗ്രാം, പൊടിയായി അരിഞ്ഞത്

‌ തക്കാളി – ഒന്ന്, പൊടിയായി അരിഞ്ഞത്

4. മീനിന്റെ തലയും വാലും മുള്ളും – ഒന്നരക്കിലോ

5. വെള്ളം – രണ്ടു ലീറ്റർ

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

6. വെർമിസെല്ലി – 130 ഗ്രാം

7. ചെമ്മീൻ – 200 ഗ്രാം

പാകം െചയ്യുന്ന വിധം

∙ എണ്ണ ചൂടാക്കി സവാളയും വെളുത്തുള്ളിയും വഴറ്റിയ ശേ ഷം കാരറ്റും തക്കാളിയും ചേർത്തു നന്നായി വഴറ്റുക.

∙ ഇതിലേക്കു മീനും ചേർത്തു നല്ല തീയിൽ വച്ചു തിളപ്പിക്കുക. പച്ചക്കറികൾ വെന്തുടയുന്നതാണു പാകം.

∙ ഇതിലേക്കു വെള്ളവും ഉപ്പും കുരുമുളകുപൊടിയും ചേർത്തിളക്കി തിളപ്പിക്കണം.

∙ തിളയ്ക്കുമ്പോൾ മുകളിൽ പൊങ്ങി വരുന്ന പത നീക്കം ചെയ്യണം. 20 മിനിറ്റ് ചെറുതീയിൽ വച്ചു തിളപ്പിക്കുക. ഇതാണ് ഫിഷ് സ്റ്റോക്ക്.

∙ വെർമിസെല്ലി കൈകൊണ്ടു പൊടിച്ചു എണ്ണയില്ലാതെ വ റുക്കുക. ഗോൾഡൻ നിറമാകണം. വറുത്ത വെർമിസെല്ലി ചെറിയ ബൗളിലേക്കു മാറ്റി ചൂടാറാന്‍ വയ്ക്കണം.

∙ തിളപ്പിച്ച ഫിഷ് സ്റ്റോക്ക് അരിച്ചെടുക്കണം.

∙ ഇതു വീണ്ടും അടുപ്പത്തു വച്ച് 10–12 മിനിറ്റ് തിളപ്പിക്കുക.

∙ അൽപം വറ്റിയ ശേഷം ചെമ്മീൻ ചേർത്തിളക്കുക. വെന്ത ശേഷം വെർമിസെല്ലി വറുത്തതു ചേർത്തിളക്കുക. ഉപ്പും എരിവും പാകത്തിനാക്കി ചെറുതീയിൽ വച്ച് അഞ്ചു മിനിറ്റ് തിളപ്പിക്കുക. വെർമിസെല്ലി വേവുന്നതാണു പാകം.

∙ ബ്രെഡ് ടോസ്റ്റിനൊപ്പം വിളമ്പാം.

Tags:
  • Easy Recipes
  • Pachakam