1. കുരുമുളക് – ഒരു ചെറിയ സ്പൂണ്‍
കായം – ഒരു നുള്ള്
ഉലുവ – അര ചെറിയ സ്പൂണ്‍
കടുക് – കാല്‍ ചെറിയ സ്പൂണ്‍
ജീരകം – ഒരു ചെറിയ സ്പൂണ്‍
വറ്റല്‍മുളക് – എട്ട്
കശ്മീരി മുളകുപൊടി – മൂന്നു ചെറിയ സ്പൂണ്‍
മല്ലി – ഒരു ചെറിയ സ്പൂണ്‍
പെരുംജീരകം – ഒരു ചെറിയ സ്പൂണ്‍
2. ചെമ്മീന്‍ തൊണ്ടും നാരും കളഞ്ഞു വൃത്തിയാക്കിയത് – അരക്കിലോ
3. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍
പുളിയില്ലാത്ത കട്ടത്തൈര് – നാലു വലിയ സ്പൂണ്‍
4. നെയ്യ് – ഒന്ന്–രണ്ടു വലിയ സ്പൂണ്‍
5. വെളുത്തുള്ളി – ആറ് അല്ലി, ചതച്ചത്
6. കറിവേപ്പില – പാകത്തിന്
7. നെയ്യ് – ഒരു വലിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ വറുത്തു പൊടിച്ചു വയ്ക്കുക.
∙ ചെമ്മീനില്‍ മൂന്നാമത്തെ ചേരുവ പുരട്ടി ചൂടായ നെയ്യില്‍ വറുത്തു കോരണം.
∙ ഇതേ പാനില്‍ വെളുത്തുള്ളി വഴറ്റണം. ഇതിലേക്കു പൊടിച്ചു വച്ച മസാല ചേര്‍ത്തു നന്നായി യോജിപ്പിക്കുക. നന്നായി മൂക്കുമ്പോള്‍ ചെമ്മീനും കറിവേപ്പിലയും അല്‍പം വെള്ളവും ഉപ്പും ചേര്‍ത്തു യോജിപ്പിക്കാം.
∙ ഒരു വലിയ സ്പൂണ്‍ നെയ്യ് ചേര്‍ത്തു വാങ്ങാം.