Monday 26 September 2022 03:58 PM IST : By സ്വന്തം ലേഖകൻ

ചെമ്മീൻ തേങ്ങാച്ചോറ്, ആഘോഷങ്ങളിൽ വിളമ്പാൻ രുചിയൂറും റെസിപ്പി!

chemmeenri

ചെമ്മീൻ തേങ്ങാച്ചോറ്

1.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

2.സവാള – ഒന്ന്, അരിഞ്ഞത്

3.പച്ചമുളക് – ഒന്ന്, അരിഞ്ഞത്

വെളുത്തുള്ളി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

4.മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

കുരുമുളകുപൊടി – രണ്ടു ചെറിയ സ്പൂണ്‍

പെരുംജീരകംപൊടി – ഒന്നര ചെറിയ സ്പൂൺ

5.തേങ്ങാപ്പാൽ – ഒരു കപ്പ്

6.ബസ്മതി അരി വേവിച്ചത് – ആറു കപ്പ്

ഉപ്പ് – പാകത്തിന്

7.ചെമ്മീൻ വേവിച്ചു നുറുക്കിയത് – ഒരു കപ്പ്

8.നാരങ്ങാനീര് – ഒരു നാരങ്ങയുടേത്

‌9.മല്ലിയില – അരക്കപ്പ്

9.തേങ്ങാക്കൊത്തു വറുത്തത് – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙പാനിൽ എണ്ണ ചൂടാക്കി സവാള ഇളം ബ്രൗൺ നിറത്തിൽ വഴറ്റുക.

∙ഇതിൽ വെളുത്തുള്ളിയും പച്ചമുളകും വഴറ്റി മല്ലിപ്പൊടി, പെരുംജീരകപ്പൊടി, കുരുമുളകുപൊടി എന്നിവ വഴറ്റണം.

∙ഇതിൽ തേങ്ങാപ്പാൽ ചേർത്ത് ഇളക്കി തീ കുറച്ച് ചോറു ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർത്തു നന്നായി ഇളക്കുക.

∙ഇതിൽ വേവിച്ച ചെമ്മീനും അരക്കപ്പ് വറുത്ത തേങ്ങാക്കൊത്തും നാരങ്ങാനീരും മല്ലിയിലയും ചേർത്ത് ഇളക്കുക.

∙തേങ്ങാപ്പാൽ വറ്റി ചോറിൽ നന്നായി പിടിക്കുമ്പോൾ വാങ്ങി മുകളിൽ വറുത്ത തേങ്ങാക്കൊത്ത് വിതറി അലങ്കരിക്കാം.



Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes