Saturday 04 July 2020 04:23 PM IST : By തയാറാക്കിയത്: മെർലി എം. എൽദോ

വ്യത്യസ്ത രുചിയിൽ ചെമ്മീൻ തട്ടൈ

Chemmeen-thattai

1. ചെറിയ ഇനം ഉണക്കച്ചെമ്മീൻ – ഒരു കപ്പ്

2. വറ്റൽമുളകിന്റെ അരി മയത്തിൽ അരച്ചത് – രണ്ടു ചെറിയ സ്പൂൺ

3. മൈദ – മൂന്നു കപ്പ്

4. ഉപ്പ് – പാകത്തിന്

5. വനസ്പതി ഉരുക്കിയത് – നാലു ചെറിയ സ്പൂൺ

6. അരിപ്പൊടി – നാലു വലിയ സ്പൂൺ 

7. എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം െചയ്യുന്ന വിധം

∙ ചെമ്മീൻ ചൂടാക്കി വൃത്തിയാക്കി പൊടിക്കുക. പൊടിച്ചെടുത്ത ചെമ്മീൻ അരക്കപ്പ് ഉണ്ടാകണം.

∙ വറ്റൽമുളകിന്റെ അരി അരച്ചത് അരക്കപ്പു വെള്ളത്തിൽ കലക്കി വയ്ക്കുക. 

∙ മൈദ ഇടഞ്ഞു വയ്ക്കണം.

∙ മൈദയിൽ മുളകുവെള്ളവും ഉപ്പും യോജിപ്പിച്ചതു ചേർത്തു മയത്തിൽ കുഴച്ച് എട്ട് ഉരുളകളാക്കുക.

∙ ഓരോ ഉരുളയും കനം കുറച്ചു പരത്തി മുകളിൽ ചൂടാറിയ വനസ്പതിയും അൽപം ചെമ്മീൻപൊടിയും അരിപ്പൊടിയും തൂവണം.

∙ ബാക്കി ഉരുളകളും ഇതേപോലെ പരത്തി ഒന്നിനു മീതേ മറ്റൊന്നു വച്ചു ചുരുട്ടിയെടുക്കുക.

∙ ഇത് കാലിഞ്ചു കനത്തിൽ വട്ടത്തിൽ മുറിച്ച് ഓരോ വട്ടവും അധികം അമർത്താതെ പരത്തി കരുകരുപ്പായി വറുത്തു കോരുക. 

∙ നന്നായി മൊരിഞ്ഞില്ലെങ്കിൽ ഒന്നു കൂടി വറുത്തു കോരാം. അവ്നിൽ വച്ചു ബേക്ക് ചെയ്തെടുക്കുകയുമാവാം.

∙ ചൂടാറിയ ശേഷം ഉണങ്ങിയ കുപ്പികളിലാക്കി സൂക്ഷിക്കാം.‌

Tags:
  • Pachakam