Thursday 09 December 2021 02:01 PM IST : By Bina Mathew

ഹരം പകരും രുചിയിലൊരു ചെമ്മീൻ വറുത്തത്, വെറൈറ്റി റെസിപ്പി!

prawnsf

ചെമ്മീൻ വറുത്തത്

1.ചെമ്മീന്‍ വൃത്തിയാക്കിയത് – ഒരു കിലോ

2.വെളുത്തുള്ളി – ഒരു കുടം

ഇഞ്ചി – ഒരു കഷണം

കുരുമുളക് – ഒരു ചെറിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

പച്ചമുളക് – ഒന്ന്

വിനാഗിരി/നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3.കാശ്മീരി മുളകുപൊടി – 100 ഗ്രാം

4.വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

5.കറിവേപ്പില – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙രണ്ടാമത്തെ ചേരുവ മയത്തിൽ അരയ്ക്കുക.

∙ഈ അരപ്പിൽ മുളകുപൊടി ചേർത്തിളക്കി, വൃത്തിയാക്കിയ ചെമ്മീനിൽ പുരട്ടി വയ്ക്കണം.

∙ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കറിവേപ്പില ഇട്ടു വറുത്തശേഷം അതിലേക്കു ചെമ്മീനും ഇട്ടു വറുത്തുകോരി ചൂടോടെ വിളമ്പാം.

Tags:
  • Lunch Recipes
  • Dinner Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes