Wednesday 17 July 2024 12:50 PM IST

കൊതിപ്പിക്കും രുചിയിൽ ചെമ്മീൻ മസാല, ഇന്നു തന്നെ തയാറാക്കൂ!

Silpa B. Raj

prawnnnnnssss

ചെമ്മീൻ മസാല

1.‍ചെമ്മീൻ – ഒരു കിലോ

2.മുളകുപൊടി – അര വലിയ സ്പൂൺ

കശ്മീരി മുളകുപൊടി – ഒന്ന വലിയ സ്പൂൺ

മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ

3.വെളിച്ചെണ്ണ – നാലു വലിയ സ്പൂൺ

4.കടുക് – ഒരു ചെറിയ സ്പൂൺ

ഉലുവ – കാൽ ചെറിയ സ്പൂൺ

5.ചുവന്നുള്ളി അരിഞ്ഞത് – ഒരു കപ്പ്

6.ഇ‍ഞ്ചി – ഒരിഞ്ചു കഷണം, പൊടിയായി അരിഞ്ഞത്

വെളുത്തുള്ളി – എട്ട് അല്ലി, പൊടിയായി അരിഞ്ഞത്

7.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

കായംപൊടി – കാൽ ചെറിയ സ്പൂൺ

8.ഉപ്പ് – പാകത്തിന്

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

9.തക്കാളി – ഒന്ന്, അരച്ചത്

10.കറിവേപ്പില – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ചെമ്മീൻ തൊണ്ടു നാരും കളഞ്ഞു വൃത്തിയാക്കി വയ്ക്കുക.

∙പാൻ ചൂടാക്കി രണ്ടാമത്തെ ചേരുവ വറുത്തു മാറ്റി വയ്ക്കണം.

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റുക.

∙ചുവന്നുള്ളി ചേർത്തു വഴറ്റി ഗോൾഡൻ നിറമാകുമ്പോൾ ആറാമത്തെ ചേരുവ വഴറ്റണം.

∙പച്ചമണം മാറുമ്പോൾ ഏഴാമത്തെ ചേരുവ വഴറ്റുക.

∙ചെമ്മീനും ചേർ‌ത്തിളക്കി രണ്ടു മിനിറ്റു വേവിക്കണം.

∙ഉപ്പും കുരുമുളകുപൊടിയും വറുത്തു വച്ചിരിക്കുന്ന മസാലയും ചേർത്തു വഴറ്റി തക്കാളിയും ചേർത്തു മൂടി വച്ചു വേവിക്കണം.

∙കറിവേപ്പില വിതറി വാങ്ങാം.

Tags:
  • Lunch Recipes
  • Dinner Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes