Friday 03 April 2020 12:59 PM IST : By സ്വന്തം ലേഖകൻ

ചോറിന് കൂട്ടാൻ കുടംപുളിയിട്ടു വയ്ക്കാത്ത ചെമ്മീൻ കറിയും ചാളക്കറിയും

pachakam

കുടംപുളിയിട്ടു വച്ച നല്ല ചെമ്മീൻ കറിയുണ്ട്.. എന്നു പാട്ടു വരെയുണ്ട്. പക്ഷേ, കുടംപുളി ഇല്ലാതെ വയ്ക്കാവുന്ന രണ്ടു മീൻകറികളാണ് ഇന്നത്തെ സ്പെഷൽ.. വാളൻപുളി പിഴിഞ്ഞതു ചേർത്തു തയാറാക്കിയ നല്ല ചാളക്കറിയും ഇരുമ്പൻപുളിയിട്ടു വച്ച ചെമ്മീൻ പീരയും. ചാള എന്നു കേൾക്കുമ്പോൾ കൺഫ്യൂഷൻ വേണ്ട. തെക്കൻഭാഗങ്ങളിലേക്കു മത്തി എന്നു വിളിക്കുന്ന മീൻ തന്നെയാണ് വടക്കോട്ടു വരുമ്പോൾ ചാളയായി മാറുന്നത്.

ചാളക്കറി

1.    ചാള - ഒരു കിലോ

2.    വെളിച്ചെണ്ണ - നാലു വലിയ സ്പൂൺ

3.    കടുക് - ഒരു ചെറിയ സ്പൂൺ

    ഉലുവ - അര ചെറിയ സ്പൂൺ

4.    പച്ചമുളക് - നാല്

    വെളുത്തുള്ളി – നാലു കുടം

    ചുവന്നുള്ളി – എട്ട്

    ഇഞ്ചി – ഒരു വലിയ കഷണം

5.    പിരിയൻ മുളകുപൊടി – മൂന്നു ചെറിയ സ്പൂൺ

    മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

    മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

    കുരുമുളകുപൊടി – കാൽ ചെറിയ സ്പൂൺ

6.    വാളൻപുളി പിഴിഞ്ഞത് –  പാകത്തിന്

    ഉപ്പ് – പാകത്തിന്

7.    വെളിച്ചെണ്ണ - ഒരു വലിയ സ്പൂൺ

    കറിവേപ്പില - രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം

∙ ചാള വെട്ടിക്കഴുകി വൃത്തിയാക്കുക.

∙ മൺചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുകും ഉലുവയും മൂപ്പിക്കുക.

∙ ഇതിലേക്കു നാലാമത്തെ ചേരുവ ചതച്ചതും ചേർത്തിളക്കി വഴറ്റുക.

∙ നന്നായി വഴന്ന ശേഷം അഞ്ചാമത്തെ ചേരുവ ചേർത്തു മൂപ്പിക്കണം.

∙ ഇതിലേക്കു വാളൻപുളി പിഴിഞ്ഞതും ഉപ്പും ചേർത്തിളക്കി പാകത്തിനു വെള്ളവും ഒഴിച്ചു തിളപ്പിക്കുക. 

∙ നന്നായി തിളയ്ക്കുമ്പോൾ വൃത്തിയാക്കിയ ചാള ചേർത്തു വേവിക്കുക.

∙ വെന്ത ശേഷം വെളിച്ചെണ്ണ ഒഴിച്ചു കറിവേപ്പിലും ചേർത്തു വാങ്ങുക.

ചെമ്മീൻ ഇരുമ്പൻപുളി പീര

1. തേങ്ങ ചുരണ്ടിയത് - ഒന്നരക്കപ്പ്

 മുളകുപൊടി – ഒരു ചെറിയ സ്പൂൺ

 മഞ്ഞൾപ്പൊടി - അര ചെറിയ സ്പൂൺ

2. ചെറിയ ചെമ്മീൻ വൃത്തിയാക്കിയത്  – 250 ഗ്രാം

 ഇരുമ്പൻപുളി നീളത്തിൽ അരിഞ്ഞത് - ഒരു കപ്പ്

 ചുവന്നുള്ളി നീളത്തിൽ അരിഞ്ഞത് - അരക്കപ്പ്

 ഇഞ്ചി നീളത്തിൽ അരിഞ്ഞത് - ഒരു ചെറിയ സ്പൂൺ

 വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത് - ഒരു ചെറിയ സ്പൂൺ

 പച്ചമുളക്  - എട്ട്, നീളത്തിൽ അരിഞ്ഞത്

 കറിവേപ്പില - ഒരു തണ്ട്

 ഉപ്പ്     - പാകത്തിന്

 വെളിച്ചെണ്ണ - ഒന്നര വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു ചതച്ചെടുക്കണം.

∙ ഇതു രണ്ടാമത്തെ ചേരുവയുമായി യോജിപ്പിച്ചു ചട്ടിയിലാക്കി ചെറുത‌ീയിൽ വച്ചു വേവിച്ചെടുക്കണം.