Saturday 04 April 2020 11:22 PM IST : By സ്വന്തം ലേഖകൻ

പലനിറ മേഘത്തുണ്ടുകളെ പിടിച്ച് ഒരു കപ്പിൽ അടുക്കിവെച്ചിരിക്കുന്ന പോലെ ഭംഗിയുള്ള ഒരു കോഫി; വേഗം തയാറാക്കൂ ഡൽഗോണ കോഫി

coffee

ലോകം മുഴുവൻ ലോക്ക്‌ ഡൗൺ ആയിരിക്കുമ്പോൾ സോഷ്യൽ മീഡിയയിൽ താരമാകുന്നത് ഡൽഗോണ കോഫിയാണ്.സൗത്ത് കൊറിയയിലാണ് ഡൽഗോണ കോഫിയുടെ ഉത്ഭവം. ഇതേ പേരിൽ അവിടെ ഒരു കാൻഡിയുമുണ്ട്.ലുക്കിലും ടേസ്റ്റിലും ഡെലീഷ്യസായ ഡൽഗോണ കോഫി തയ്യാറാക്കാൻ വളരെ എളുപ്പമാണ്. ചേരുവകളെപ്പൊഴും വീട്ടിലുള്ളതായതുകൊണ്ട് ഒന്നും തേടി പുറത്തു പോകേണ്ടതില്ല. പിന്നെ വേണ്ടത് അൽപം സമയമാണ്. അതാണെങ്കിൽ ഈ ലോക് ഡൗൺ കാലത്ത് ഇഷ്ടം പോലെയുണ്ട്. ഡൽഗോണ കോഫിയുടെ ചിത്രം കാണുമ്പോൾ ചിലർക്ക് തോന്നും ഇതൊക്കെ കഴിവുള്ളവർക്ക് പറഞ്ഞിട്ടുള്ള പണിയാണെന്ന്. അങ്ങനെയൊന്നുമില്ല കഴിവിനെക്കാൾ കൂടുതൽ ആത്മവിശ്വാസമാണ് ഇവിടെ ടെ വേണ്ടത്. ഞാനിത് ഭംഗിയായി ഉണ്ടാക്കി പ്രിയപ്പെട്ടവർക്ക് സമ്മാനിക്കുമെന്ന ആത്മവിശ്വാസം.

ആവശ്യമുള്ള ചേരുവകൾ

ഇൻസ്റ്റൻറ് കോഫി പൗഡർ - 2 വലിയസ്പൂൺ

പഞ്ചസാര - 2 വലിയസ്പൂൺ

ചൂടുവെള്ളം -  2വലിയസ്പൂൺ

തണുത്ത പാൽ - ഒരു കപ്പ്

ഐസ്ക്യൂബ്സ് - ആവശ്യത്തിന്

പിന്നെ ഒരു ബൗളും ഒരു കപ്പും

ബൗളിൽ  കാപ്പിപ്പൊടിയും പഞ്ചസാരയും ഇടുക. അതിലേക്ക് ചൂടു വെള്ളം ഒഴിക്കുക.   ഹാൻഡ്  മിക്‌സെറോ ഹാൻഡ് ബ്ലെൻഡറോ വിസ്കോ ഉപയോഗിച്ച് അടിച്ചു പതപ്പിക്കുക. അല്ലെങ്കിൽ ഒരു ഫോർക്ക്‌ കൊണ്ടും ചെയ്യാം. ഏകദേശം പത്ത് മിനിറ്റോളം അടിച്ചു പതപ്പിക്കണം.നല്ല ഫ്രോത്തിയായി വരുമ്പോൾ ഇളം ബ്രൗൺ നിറമാകും. ഇനി സെർവ് ചെയ്യാനുള്ള കപ്പിൽ മൂന്നോ നാലോ ഐസ്ക്യൂബ് ഇടുക. ആവശ്യമില്ലെങ്കിൽ ഐസ്ക്യൂബ്സ് ഒഴിവാക്കാം. ഇനി കപ്പിന്റെ മുക്കാൽഭാഗം തണുത്ത പാൽ ഒഴിക്കുക.  അതിനു മുകളിലേക്ക് പതപ്പിച്ചു വെച്ച കോഫി കൂട്ട് പതിയെ ചേർത്ത് സെറ്റ് ചെയ്യുക. ഡൽഗോണ കോഫി റെഡി.