Saturday 22 February 2020 12:56 PM IST : By വനിത പാചകം

ജിൻജർ സ്പ‍ഞ്ച് പുഡിങ്, കായ്പ്പോള; രണ്ടു രുചികരമായ വിഭവങ്ങൾ!

Ginger-sponge-pudding

ജിൻജർ സ്പ‍ഞ്ച് പുഡിങ്

1. ൈമദ – രണ്ടു കപ്പ്, അരിച്ചത്

െവണ്ണ – 100 ഗ്രാം

2. ബേക്കിങ് പൗഡര്‍ – രണ്ടര ചെറിയ സ്പൂൺ വടിച്ച് ?

പഞ്ചസാര – അരക്കപ്പ്

3. മുട്ട – ഒന്ന്, അടിച്ചത്

4. പാൽ – അരക്കപ്പ്

ഇഞ്ചി അരച്ചത് – ഒരു ചെറിയ സ്പൂൺ

േസാസിന്

5. കോൺഫ്ളവർ – ഒന്നര വലിയ സ്പൂൺ

പഞ്ചസാര – അരക്കപ്പ്

ഉപ്പ് – ഒരു നുള്ള്

6. വെള്ളം – മുക്കാൽ കപ്പ്

7. ശർക്കര ചുരണ്ടിയത് – അരക്കപ്പ്

8. നാരങ്ങാത്തൊലി ചുരണ്ടിയത് – ഒരു നാരങ്ങയുടേത്

വെണ്ണ – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ വെണ്ണ ൈമദയിേലക്കു െഞരടി യോജിപ്പിക്കുക.

∙ ഇതിൽ േബക്കിങ് പൗഡറും പ‍ഞ്ചസാരയും േചർത്തു യോജിപ്പിച്ചു വയ്ക്കുക.

∙ മുട്ട നന്നായി അടിച്ച്, അതിൽ പാലും ഇ‍ഞ്ചി അരച്ചതും േചർത്തു വീണ്ടും അടിക്കുക.

∙ ഈ മുട്ട മിശ്രിതം ൈമദക്കൂട്ടിൽ ചേർത്തു നന്നായി യോ ജിപ്പിക്കുക.

∙ മയം പുരട്ടിയ പാത്രത്തിലാക്കി ഫോയിൽ പേപ്പർ െകാ ണ്ടു നന്നായി മൂടുക. വെള്ളം ഒട്ടും ഉള്ളിൽ പോകാതെ ശ്രദ്ധിക്കണം.

∙ ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടിൽ വച്ച് ചെറുതീയിലാക്കി ഏകദേശം ഒരു മണിക്കൂർ വേവിക്കുക.

∙ സോസ് തയാറാക്കാൻ, ഒരു സോസ്പാനിൽ കോൺ ഫ്ളവറും പഞ്ചസാരയും ഉപ്പും േയാജിപ്പിക്കുക. ഇതിൽ െവള്ളം േചർത്തു നന്നായി യോജിപ്പിക്കണം. ശർക്കരയും ചേർത്തശേഷം ചെറുതീയിൽ വച്ചു നന്നായി സോസിന്റെ പരുവത്തിൽ കുറുക്കിെയടുക്കുക. ഇതിലേക്കു നാരങ്ങാത്തൊലി ചുരണ്ടിയതും വെണ്ണയും േചർത്തു ചൂേടാെട വിളമ്പുക.

∙ സോസ് മുകളിൽ ഒഴിച്ചു പുഡിങ് ചൂടോടെ തന്നെ വി ളമ്പാം. സോസ് ഒരു ചെറിയ ബൗളിലാക്കി ഒപ്പം വയ്ക്കുകയുമാവാം.

കായ്പ്പോള

Kaypola

1. െവളിച്ചെണ്ണ – പാകത്തിന്

2. കശുവണ്ടിപ്പരിപ്പ് നുറുക്ക് – ഒന്നര വലിയ സ്പൂൺ

ഉണക്കമുന്തിരി – ഒരു വലിയ സ്പൂൺ

3. ഏത്തപ്പഴം – ഒന്ന്, ചതുരക്കഷണങ്ങളാക്കിയത്

4. മുട്ട – മൂന്ന്

പഞ്ചസാര – കാൽ കപ്പ്

5. ഏലയ്ക്ക – രണ്ട്, െപാടിച്ചത്

6. െനയ്യ് – രണ്ടു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ ഒരു ഫ്രൈയിങ്പാനിൽ െവളിച്ചെണ്ണ ചൂടാക്കി, കശുവണ്ടിപ്പ രിപ്പും ഉണക്കമുന്തിരിയും വറുത്തുേകാരുക.

∙ ഇേത എണ്ണയിൽ തന്നെ ഏത്തപ്പഴം നുറുക്കിയതും വഴറ്റി, കശുവണ്ടിപ്പരിപ്പ്– ഉണക്കമുന്തിരി മിശ്രിതവുമായി യോജിപ്പി ച്ചു വയ്ക്കണം.

∙ മുട്ടയും പഞ്ചസാരയും േയാജിപ്പിച്ചു നന്നായി അടിച്ചു പത പ്പിക്കണം.

∙ ഒരു പാത്രത്തിൽ അല്പം െനയ്യ് പുരട്ടി അതിലേക്കു മുട്ട മിശ്രിതത്തിന്റെ പകുതി ഒഴിച്ചശേഷം മുകളിൽ ഏത്തപ്പഴക്കൂട്ടു നിരത്തണം. ഇതിനു മുകളിൽ ബാക്കിയുള്ള മുട്ട മിശ്രിതം നിരത്തി, മുകളിൽ ഏലയ്ക്കാെപ്പാടി വിതറി ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടിൽ വച്ചു വേവിക്കുക.

∙ അവ്നിൽ വച്ചു േബക്ക് െചയ്തും ഉപയോഗിക്കാം.

Tags:
  • Pachakam