Tuesday 10 September 2019 04:12 PM IST : By സ്വന്തം ലേഖകൻ

ചോറ് വയറു നിറച്ചുണ്ണാൻ പുളിശ്ശേരിയും രസവും

_BCD1934

പുളിശ്ശേരി

1. വെള്ളരിക്ക – ഒരു കിലോ

2. പച്ചമുളക് 

– 100 ഗ്രാം, നീളത്തില്‍ കീറിയത്

കറിവേപ്പില – 100 ഗ്രാം

വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3. പഴുത്ത പൈനാപ്പിൾ – ഒന്ന്

4. ശർക്കര – 100 ഗ്രാം

നെയ്യ് – 100 ഗ്രാം

5. തേങ്ങ – ഒന്ന്, ചുരണ്ടിയത്

ജീരകം – രണ്ടു ചെറിയ സ്പൂൺ

6. തൈര് – ഒരു ലീറ്റർ

7. വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ

8. കടുക് – 50 ഗ്രാം

വറ്റൽമുളക് – 10 ഗ്രാം

9. ഉലുവാപ്പൊടി – ഒരു ചെറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ വെള്ളരിക്ക തൊലിയും അരിയും കളഞ്ഞ ശേഷം രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി വേവിക്കുക.

∙ വെള്ളരിക്ക വെന്ത ശേഷം പൈനാപ്പിള്‍ പൊടിയായി അരിഞ്ഞതും ചേർത്തിളക്കണം. നന്നായി വെന്ത ശേഷം ശർക്കരയും നെയ്യും ചേർത്തു വരട്ടിയെടുക്കുക.

∙ തേങ്ങയും ജീരകവും യോജിപ്പിച്ചു മയത്തിൽ അരച്ചതും  ചേർത്തു നന്നായി ഇളക്കി തിളപ്പിക്കണം.

∙ നന്നായി തിളച്ച ശേഷം തൈരു ചേർത്തു പതഞ്ഞു തുടങ്ങുമ്പോൾ വെളിച്ചെണ്ണയിൽ വറു ത്ത കടുകും വറ്റൽമുളകും ചേർക്കണം. ഉലുവാ പ്പൊടിയും ചേർത്തു വാങ്ങുക.

രസം

1. വാളൻപുളി – 250 ഗ്രാം

2. മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

മുളകുപൊടി – മൂന്നു ചെറിയ സ്പൂൺ

കുരുമുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

കായം – 15 ഗ്രാം

വെളിച്ചെണ്ണ – അരക്കപ്പ്

പച്ചമുളക് – 100 ഗ്രാം

കറിവേപ്പില – 100 ഗ്രാം

ഉപ്പ് – പാകത്തിന്

3. തക്കാളി – 250 ഗ്രാം

4. നെയ്യ് – നാലു വലിയ സ്പൂൺ

5. സാമ്പാർപൊടി – 50 ഗ്രാം

6. വെളിച്ചെണ്ണ – കാൽ കപ്പ്

7. കടുക് – ഒരു വലിയ സ്പൂൺ

വറ്റൽമുളക് – 10

കറിവേപ്പില – നാലു തണ്ട്

8. മല്ലിയില അരിഞ്ഞത് – 50 ഗ്രാം

പാകം െചയ്യുന്ന വിധം

∙ വാളൻപുളി വെള്ളത്തിൽ കുതിർത്തു പിഴി ഞ്ഞത് ഒരു ലീറ്റർ വെള്ളവും രണ്ടാമത്തെ ചേരുവ യും ചേർത്തു നന്നായി തിളപ്പിക്കുക.

∙ ഇതിലേക്കു തക്കാളി അരിഞ്ഞതു ചേർത്തു വേവിച്ച ശേഷം നെയ്യും ചേർത്തു തിളപ്പിക്കണം.

∙ നന്നായി തിളച്ച ശേഷം സാമ്പാർപൊടി അൽപം വെള്ളത്തിൽ കലക്കിയതും ചേർത്തിളക്കി തിളപ്പിക്കണം.

∙ നന്നായി തിളച്ച ശേഷം പാകത്തിനു വെള്ളം ചേർത്തിളക്കി തിളച്ചു പതയുമ്പോൾ അടുപ്പിൽ നിന്നു വാങ്ങുക.

∙ വെളിച്ചെണ്ണയിൽ കടുകും വറ്റൽമുളകും കറിവേപ്പിലയും താളിച്ചതു കറിയിൽ ചേർത്തിളക്കണം.

∙ മല്ലിയില േചർത്തു വിളമ്പാം.

തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ : സരുൺ മാത്യു, പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും  കടപ്പാട്: സുനിൽ തമ്പാൻ, കെ. ഹരി തമ്പാൻ സൺസ് പൂർണശ്രീ കേറ്ററിങ്,  തൃപ്പൂണിത്തുറ.

Tags:
  • Pachakam