Tuesday 10 September 2019 04:43 PM IST : By സ്വന്തം ലേഖകൻ

നാവിൽ രുചിയുടെ കപ്പലോടിക്കും പുളിയിഞ്ചി, ചെത്തു മാങ്ങാക്കറി, വടുകപ്പുളി നാരങ്ങാക്കറി!

_BCD1911

വടുകപ്പുളി നാരങ്ങാക്കറി

1. വടുകപ്പുളി – ഒന്ന്

2. ഉപ്പ് – പാകത്തിന്

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

പച്ചമുളക് – നാല്, അരിഞ്ഞത്

3. നല്ലെണ്ണ – 200 മില്ലി

4. മുളകുപൊടി – 100 ഗ്രാം

5. കറിവേപ്പില – 50 ഗ്രാം

6. കായംപൊടി – അര ചെറിയ സ്പൂൺ

ഉലുവാപ്പൊടി – ഒരു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ വടുകപ്പുളി ചെറിയ കഷണങ്ങളായി അരിഞ്ഞു വയ്ക്കുക.

∙ ഇതിൽ രണ്ടാമത്തെ ചേരുവ പുരട്ടി നന്നായി യോജിപ്പിച്ചു വയ്ക്കണം.

∙ ചീനച്ചട്ടിയിൽ നല്ലെണ്ണ ചൂടാക്കി മുളകുപൊടി ചേർത്ത്, ഉ ടൻ തന്നെ നാരങ്ങാമിശ്രിതവും കറിവേപ്പിലയും ചേർത്തു നന്നായി യോജിപ്പിക്കുക.

∙ ഇതിലേക്ക് ആറാമത്തെ ചേരുവ ചേർത്തിളക്കി വാങ്ങാം.

ചെത്തു മാങ്ങാക്കറി

1. പച്ചമാങ്ങ – കാൽ കിലോ

2. ഉപ്പ് – പാകത്തിന്

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

3. നല്ലെണ്ണ – 200 മില്ലി

4. മുളകുപൊടി – 100 ഗ്രാം

5. കായംപൊടി – 75 ഗ്രാം

കടുക് – 75 ഗ്രാം, അരച്ചത്

പാകം െചയ്യുന്ന വിധം

∙ മാങ്ങ ചെത്തി കഷണങ്ങളാക്കി, ഉപ്പും മഞ്ഞൾപ്പൊടിയും േചർത്തു നന്നായി യോജിപ്പിച്ചു വയ്ക്കണം.

∙ എണ്ണ ചൂടാക്കി അടുപ്പിൽ നിന്നു വാങ്ങുക. ചൂടാറിയ ശേഷം മുളകുപൊടിയും മാങ്ങാമിശ്രിതവും ചേർത്തിളക്കുക.

∙ ഇതിലേക്കു കായംപൊടിയും കടുകരച്ചതും ചേർത്തിളക്കി വിളമ്പാം.

പുളിയിഞ്ചി

1. വാളൻപുളി – അരക്കിലോ

2. മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

കായം – 10 ഗ്രാം

വെളിച്ചെണ്ണ – അരക്കപ്പ്

ശർക്കര – അരക്കിലോ, ചുരണ്ടിയത്

3. ഇഞ്ചി – അരക്കിലോ, പൊടിയായി അരിഞ്ഞത്

പച്ചമുളക് – 150 ഗ്രാം, നീളത്തിൽ പിളർന്നത്

4. വെളിച്ചെണ്ണ – അരക്കപ്പ്

5. കടുക് – 50 ഗ്രാം

വറ്റൽമുളക് – 15 ഗ്രാം

പാകം െചയ്യുന്ന വിധം

∙ വാളന്‍പുളി വെള്ളത്തിൽ പിഴിഞ്ഞെടുത്തതിൽ രണ്ടാമത്തെ ചേരുവ ചേർത്തു വേവിക്കുക.

∙ പുളി വറ്റിക്കുറുകുമ്പോൾ ഇഞ്ചിയും പച്ചമുളകും അരിഞ്ഞതു ചേർത്തിളക്കി വേവിക്കണം.

∙ വെന്ത ശേഷം വെളിച്ചെണ്ണയിൽ കടുകും വറ്റൽമുളകും വറുത്തതും ചേർത്തിളക്കി വാങ്ങുക.

തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ : സരുൺ മാത്യു, പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും  കടപ്പാട്: സുനിൽ തമ്പാൻ, കെ. ഹരി തമ്പാൻ സൺസ് പൂർണശ്രീ കേറ്ററിങ്,  തൃപ്പൂണിത്തുറ.

Tags:
  • Pachakam