Saturday 07 December 2019 05:44 PM IST : By ബീന മാത്യു

കുട്ടികൾക്കായി വീട്ടിൽ തയാറാക്കാം ‘ക്വിക് ബർഗർ’

homemade-Burger ഫോട്ടോ : സരുൺ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത് : ഭാസ്കർ റെഡ്ഡി, ജൂനിയർ സൂ ഷെഫ്, ഹോട്ടൽ ക്രൗൺ പ്ലാസ, കൊച്ചി

1. ബീഫ് മിൻസ് – രണ്ടു കപ്പ്

ബ്രൗൺബ്രെഡ് പൊടി – ഒരു കപ്പ്

സവാള – ഒരു ചെറുത്, പൊടിയായി അരിഞ്ഞത്

മസ്റ്റേർഡ് സോസ് – അര ചെറിയ സ്പൂൺ

മുട്ട – ഒന്ന്, െമല്ലെ അടിച്ചത്

വൂസ്റ്റർ സോസ് – ഒരു ചെറിയ സ്പൂൺ

ഉപ്പ് – അര ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

2. എണ്ണ – വറുക്കാൻ പാകത്തിന്

3. ചെറിയ ബൺ – എട്ട്

4. ചീസ് സ്ലൈസ് – എട്ട്

5. തക്കാളി – നാല്, വട്ടത്തിൽ അരിഞ്ഞത്

സവാള – ഒന്ന്, വട്ടത്തിൽ അരിഞ്ഞത്

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ ഒരു ബൗളിലാക്കി നന്നായി യോജിപ്പിച്ച ശേഷം എട്ടായി ഭാഗിക്കുക.

∙ ഓരോന്നും അരയിഞ്ചു കനത്തിൽ പാറ്റീസ് ആക്കി നല്ല ചൂടുള്ള എണ്ണയിലിട്ട് ഇരുവശവും രണ്ടു മിനിറ്റു വീതം വറുക്കുക. പിന്നീട് തീ കുറച്ച് എട്ടു–പത്തു മിനിറ്റ് അടച്ചു വച്ചു വേവിക്കണം. ഇടയ്ക്കു തിരിച്ചിട്ടു കൊടുക്കണം. വേവുന്നതാണു പാകം.

∙ ബൺ രണ്ടാക്കി ഒരു സ്ലൈസിനു മുകളിൽ ചീസ് സ്ലൈസ് വച്ച് അതിനു മുകളിൽ ഒരു പാറ്റീസ് വച്ച് അതിനു മുകളിൽ തക്കാളിയും സവാളയും വട്ടത്തിൽ അരിഞ്ഞതും വയ്ക്കുക.

∙ ഇതു രണ്ടാമത്തെ സ്ലൈസ് ബൺ കൊണ്ടു മൂടി ആവശ്യമെങ്കിൽ കോക്ടെയിൽ സ്റ്റിക്ക് കുത്തി ഉറപ്പിക്കണം.

Tags:
  • Pachakam
  • Snacks