Friday 12 November 2021 01:35 PM IST : By സ്വന്തം ലേഖകൻ

ചോറിനും ചപ്പാത്തിക്കും ഒപ്പം കഴിക്കാൻ രുചിയൂറും രാജ്മ കറി!

rajma

രാജ്മ കറി

1.രാജ്മ – കാൽ കിലോ

2.നെയ്യ് – അഞ്ചു വലിയ സ്പൂൺ

3.സവാള – രണ്ടു വലുത്

വെളുത്തുള്ളി – 15 അല്ലി

4.മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ

മല്ലിപ്പൊടി – നാലു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

5.പുളിയുള്ള തക്കാളി – ആറ്, പൊടിയായി അരിഞ്ഞത്

6.ഉപ്പ് – പാകത്തിന്

7.മല്ലിയില അരിഞ്ഞത് – ഒരു പിടി + അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙രാജ്മ നന്നായി കഴുകിയശേഷം 10 മണിക്കൂർ കുതിർത്തു വയ്ക്കുക. പിന്നീട് കുതിർത്ത വെള്ളത്തിൽ തന്നെ വേവിച്ചെടുത്തു വയ്ക്കണം.

∙ചുവടു കട്ടിയുള്ള പാത്രത്തിൽ നെയ്യ് ചൂടാക്കി മൂന്നാമത്തെ ചേരുവ മിക്സിയിൽ അരച്ചു ചേർത്തു നന്നായി വഴറ്റണം.

∙മൂത്ത മണം വരുമ്പോൾ തീ കുറച്ചുവച്ചശേഷം മൂന്നു പൊടികളും ചേർത്തു വഴറ്റണം.

∙മസാല മൂത്ത് എണ്ണ തെളിയുമ്പോൾ തക്കാളി അരിഞ്ഞതു ചേർത്തിളക്കി തീ കൂട്ടിവച്ചശേഷം പാകത്തിനുപ്പും ചേർത്തു വഴറ്റുക.

∙എണ്ണ തെളിയുമ്പോൾ വേവിച്ച രാജ്മ ചാറോടു കൂടി ചേർത്തിളക്കുക.

∙തിളച്ചു കുറുകി ചാറോടു കൂടി വാങ്ങണം. ചാറ് ആവശ്യമെങ്കിൽ അര ഗ്ലാസ് വെള്ളം ചേർക്കാം. പാകമായശേഷം മല്ലിയില ചേർത്തിളക്കി വാങ്ങുക.

∙മല്ലിയില അരിഞ്ഞതുകൊണ്ട് അലങ്കിച്ചു വിളമ്പുക.

Tags:
  • Vegetarian Recipes
  • Lunch Recipes
  • Easy Recipes
  • Pachakam
  • Breakfast Recipes