ൽഗുലു
1.ചെറുപയർ പരിപ്പ് – ഒരു കപ്പ്
കടലപ്പരിപ്പ് – കാൽ കപ്പ്
ഉഴുന്നുപരിപ്പ് – അരക്കപ്പ്
2.ഗ്രീൻ ചട്നി – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3.എണ്ണ – വറുക്കാൻ ആവശ്യത്തിന്
4.ചാട്ട് മസാല – പാകത്തിന്
ഗ്രീൻ ചട്നിക്ക്
5.മല്ലിയില – ഒരു പിടി
പച്ചമുളക് – നാല്
പുതിനയില – ഒരു പിടി
തക്കാളി – ഒരു ചെറുത്
ഉപ്പ് – പാകത്തിന്
ആംചൂർ പൗഡർ – ഒരു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ഒന്നാമത്തെ ചേരുവ നാലു മണിക്കാർ കുതിർക്കുക.
∙മിക്സിയിൽ അരയ്ക്കാൻ പാകത്തിനു വെള്ളം ചേർത്തു മയത്തിൽ അരച്ചെടുക്കുക.
∙തയാറാക്കിയ മിശ്രിതം സ്പൂൺ കൊണ്ടു നന്നായ അടിച്ചു പതപ്പിക്കുക. വെള്ളത്തിൽ ഒരു സ്പൂൺ മാവു ചേർത്താൽ പൊങ്ങി കിടക്കുന്ന പരുവത്തിൽ വരണം.
∙ഇതിലേക്കു ഗ്രീൻ ചട്നിയും പാകത്തിനുപ്പും ചേർത്തു യോജിപ്പിച്ചു ചൂടായ എണ്ണയിൽ അൽപാൽപം വീതം ചേർത്തു ഗോൾഡൻ നിറത്തിൽ വറുത്തു കോരണം.
∙ചാട്ട് മസാല വിതറി ഗ്രീൻ ചട്നിക്കൊപ്പം വിളമ്പാം.
∙ഗ്രീൻ ചട്നി തയാറാക്കാൻ അഞ്ചാമത്തെ ചേരുവ മയത്തിൽ അരച്ചെടുക്കാം.