Tuesday 02 March 2021 03:48 PM IST : By ചിന്നമ്മ മാത്യു, പത്തനംതിട്ട

വയറു നിറച്ച് ചോറുണ്ണാൻ റംബൂട്ടാൻ ഒഴിച്ചു കറി മതി; സ്‌പെഷൽ റെസിപ്പി

rambootan-curry

1. തേങ്ങ ചുരണ്ടിയത് - രണ്ടു കപ്പ് 

കശ്മീരി മുളകുപൊടി 

- മൂന്നു വലിയ 

സ്പൂൺ

മല്ലിപ്പൊടി - ഒരു 

ചെറിയ സ്പൂൺ 

മഞ്ഞള്‍പ്പൊടി 

-  കാൽ ചെറിയ സ്പൂൺ

ചുവന്നുള്ളി - നാല് 

2. വെളിച്ചെണ്ണ - രണ്ടു വലിയ സ്പൂൺ

3. കടുക് - ഒരു ചെറിയ സ്പൂൺ

ഉലുവ- കാൽ ചെറിയ സ്പൂൺ

വറ്റൽമുളക് - രണ്ട്, മുറിച്ചത്

കറിവേപ്പില - രണ്ടു തണ്ട്

4. ഉപ്പ്- പാകത്തിന് 

5. വെള്ളം - രണ്ടു കപ്പ്  

6. അധികം പഴുക്കാത്ത റംബൂട്ടാൻ - 15 - 20, തോടു കളഞ്ഞത്

തക്കാളി - രണ്ട് ഇടത്തരം

പച്ചമുളക് - രണ്ട്, നീളത്തിൽ അരിഞ്ഞത്

ഇഞ്ചി - ഒരു ചെറിയ കഷണം, നീളത്തിൽ അരിഞ്ഞത്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ മയത്തിൽ അരച്ചു വയ്ക്കുക.

∙ പാനിൽ വെളിച്ചെണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ താളിച്ച ശേഷം അരച്ചുവച്ച ചേരുവയും ഉപ്പും ചേർത്തു നന്നായി വഴറ്റുക.

∙ പച്ചമണം മാറിയ ശേഷം വെള്ളം ചേർത്തു നന്നായി തിളപ്പിക്കുക.

∙ ഇതിലേക്ക് ആറാമത്തെ ചേരുവ ചേർത്തു വേവിക്കുക. കറി കുറുകിയ ശേഷം അടുപ്പിൽ നിന്നു വാങ്ങി വിളമ്പാം.

-ചിന്നമ്മ മാത്യു, പത്തനംതിട്ട

Tags:
  • Pachakam