Friday 10 June 2022 03:51 PM IST : By സ്വന്തം ലേഖകൻ

ചൂടോടെ വിളമ്പാം രസവട; കൊതിപ്പിക്കുന്ന രുചിയിൽ, റെസിപ്പി ഇതാ..

Rasavada തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ. പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: ജെസീറ ജവാദ്, ജാസീസ് മാജിക് കിച്ചൺ റസ്റ്ററന്റ്, പുതിയകാവ്, കരുനാഗപ്പള്ളി

1. കടലപ്പരിപ്പ് – ഒരു കപ്പ്

2. പച്ചമുളക് – മൂന്ന്

വറ്റൽമുളക് – നാല്

ഇഞ്ചി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

കറിവേപ്പില അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

3. കായംപൊടി – കാൽ ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

4. എണ്ണ – വറുക്കാൻ ആവശ്യത്തിന്

രസത്തിന്

5. തുവരപ്പരിപ്പ് – രണ്ടു വലിയ സ്പൂൺ

വറ്റൽമുളക് – നാല്

മല്ലി – ഒരു വലിയ സ്പൂൺ

6. വെളിച്ചെണ്ണ – ഒരു ചെറിയ സ്പൂൺ

7. കടുക് – അര ചെറിയ സ്പൂൺ

8. വെളുത്തുള്ളി – അഞ്ച്, അരിഞ്ഞത്

ചുവന്നുള്ളി – അഞ്ച്, അരിഞ്ഞത്

തക്കാളി – ഒന്ന്, പൊടിയായി അരിഞ്ഞത്

9. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

കായംപൊടി – അര ചെറിയ സ്പൂൺ‌

ഉലുവാപ്പൊടി – അര ചെറിയ സ്പൂൺ

വാളൻപുളി പിഴിഞ്ഞത് – ഒരു കപ്പ്

10. കറിവേപ്പില – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ പരിപ്പ് കഴുകി രണ്ടു മണിക്കൂർ കുതിർത്തു വയ്ക്കുക.

∙ രണ്ടാമത്തെ ചേരുവ ചതച്ചു വയ്ക്കണം.

∙ പരിപ്പ് തരുതരുപ്പായി അരച്ച ശേഷം ചതച്ച കൂട്ടു ചേർത്തിളക്കി കായംപൊടിയും ഉപ്പും ചേർത്തു യോജിപ്പിച്ചു വയ്ക്കണം.

∙ ഇതിൽ നിന്ന് ഉരുളകൾ എടുത്തു വടകളാക്കി, ചൂടായ എണ്ണയിലിട്ടു വറുത്തു കോരി വയ്ക്കുക.

∙ രസം തയാറാക്കാൻ അഞ്ചാമത്തെ ചേരുവ നന്നായി വറുത്തു മിക്സിയിൽ പൊടിച്ചു വയ്ക്കണം.

∙ പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുകു മൂപ്പിച്ച ശേഷം എട്ടാമത്തെ ചേരുവ ചേർത്തിളക്കുക. ഇതിലേക്കു പൊടിച്ചു വച്ചിരിക്കുന്ന കൂട്ടും ഒൻപതാമത്തെ ചേരുവയും ചേർത്തു നന്നായി തിളപ്പിക്കണം.

∙ പാകത്തിനു കറിവേപ്പിലയും ചേർത്തു വാങ്ങുക.

∙ ഈ രസം കൂട്ടിലേക്കു തയാറാക്കി വച്ചിരിക്കുന്ന വടകളും ചേർത്തിളക്കി ചൂടോടെ വിളമ്പാം. 

Tags:
  • Pachakam