Friday 14 October 2022 04:02 PM IST : By സ്വന്തം ലേഖകൻ

നാവില്‍ എരിവിന്റെയും പുളിയുടെയും സ്വാദ്; ‘രസവട’, സിമ്പിള്‍ റെസിപ്പി

rasavada33566 Recipe: രുഗ്മിണി രാഘവയ്യർ, നോർത്ത് പറവൂർ. തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: സരുൺ മാത്യു

1. കുരുമുളക് – ഒരു വലിയ സ്പൂണ്‍

ജീരകം – അര ചെറിയ സ്പൂണ്‍

2. വാളന്‍‍പുളി – ഒരു നെല്ലിക്കാ വലുപ്പം

3. മഞ്ഞള്‍പ്പൊടി, ഉപ്പ് – പാകത്തിന്

കറിവേപ്പില – രണ്ടു തണ്ട് കായംപൊടി – പാകത്തിന്

4. വെളിച്ചെണ്ണ – ഒരു വലിയ സ്പൂണ്‍

5. ജീരകം – കാല്‍ ചെറിയ സ്പൂണ്‍

കടുക് – അര ചെറിയ സ്പൂണ്‍

6. ചൂടുള്ള ഉഴുന്നുവട – പാകത്തിന്

7. മല്ലിയില അരിഞ്ഞത് – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ കുരുമുളകും ജീരകവും പൊടിച്ചു വയ്ക്കുക.

∙ വാളന്‍പുളി പാകത്തിനു വെള്ളം ചേര്‍ത്തു പിഴിഞ്ഞ് മൂന്നാമത്തെ ചേരുവ ചേര്‍ത്തു നന്നായി തിളപ്പിക്കണം.

∙ വെളിച്ചെണ്ണയില്‍ ജീരകവും കടുകും മൂപ്പിച്ചു പാകത്തിനു വെള്ളവും ചേര്‍ത്തു പുളി മിശ്രിതത്തില്‍ ചേര്‍ത്തു തിളപ്പിക്കുക.

∙ ഇതിലേക്ക് ഉഴുന്നുവട ചേര്‍ത്തു നന്നായി കുതിര്‍ന്ന ശേഷം വാങ്ങി, മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Tags:
  • Pachakam