Friday 17 June 2022 02:19 PM IST : By സ്വന്തം ലേഖകൻ

മധുരപ്രേമികള്‍ക്കായി സ്വാദിഷ്ടമായ റവ കൊഴുക്കട്ട; സിമ്പിള്‍ റെസിപ്പി

Rawa-kozhkkatta തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ. പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: ജെസീറ ജവാദ്, ജാസീസ് മാജിക് കിച്ചൺ റസ്റ്ററന്റ്, പുതിയകാവ്, കരുനാഗപ്പള്ളി

1.  വെള്ളം – ഒരു കപ്പ്

2.  റവ വറുത്തത് – അരക്കപ്പ്

3.  ഉപ്പ് – പാകത്തിന്

4.  ശർക്കര ഉരുക്കിയത് – ഒരു കപ്പ്

 തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

ഏലയ്ക്ക പൊടിച്ചത് – ഒരു െചറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ ഒരു പാനിൽ വെള്ളം തിളപ്പിച്ച്, അതിലേക്കു റവ ചേർത്തു കട്ടകെട്ടാതെ ഇളക്കിയെടുക്കണം.

∙ ഇതിലേക്ക് ഉപ്പും ചേർത്തിളക്കി യോജിപ്പിച്ചു വാങ്ങി മറ്റൊരു പാത്രത്തിലാക്കി വയ്ക്കുക.

∙ ഫില്ലിങ് തയാറാക്കാൻ നാലാമത്തെ ചേരുവ ഒരു പാനിലാക്കി അടുപ്പത്തു വച്ചു വെള്ളം വറ്റിച്ചു വരട്ടിയെടുക്കണം.

∙ കയ്യിൽ‌ എണ്ണ പുരട്ടി റവക്കൂട്ട് അൽപം വീതം എടുത്തു കൈവെള്ളയിൽ വച്ചു പരത്തി അതിലേക്കു തയാറാക്കിയ ഫില്ലിങ് അൽപം വച്ച് ഉരുട്ടിയെടുക്കുക.

∙ ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടിൽ വച്ച് 15 മിനിറ്റ് വേവിച്ചെടുക്കണം.

Tags:
  • Pachakam