Tuesday 01 October 2019 06:13 PM IST : By സ്വന്തം ലേഖകൻ

ഞൊടിയിടയിൽ മധുരം; റവ ലഡു തയാറാക്കാം സിമ്പിളായി!

rava-ladoo88965

വളരെ എളുപ്പത്തിൽ പെട്ടെന്ന് വീട്ടിൽ തന്നെ തയാറാക്കാൻ പറ്റുന്ന മധുരപലഹാരമാണ് റവ ലഡു. റെസിപ്പി ഇതാ... 

ചേരുവകൾ 

1. റവ വറുത്തു പൊടിച്ചത് – ഒരു കപ്പ്

പഞ്ചസാര പൊടിച്ചത് – ഒന്നരക്കപ്പ്

കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നെയ്യിൽ വറുത്തു നുറുക്കിയത് 

– നാലു വലിയ സ്പൂൺ വീതം

ഏലയ്ക്കാപ്പൊടി – കാൽ ചെറിയ സ്പൂൺ

2. നെയ്യ് – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ നന്നായി യോജിപ്പിക്കുക. 

∙ ഇതിൽ നന്നായി ചൂടാക്കിയ നെയ്യ് ചേർത്തു കുഴച്ചു ചെറിയ ഉരുളകളായി ഉരുട്ടി എടുക്കാം.

Tags:
  • Easy Recipes
  • Pachakam