Saturday 06 October 2018 03:42 PM IST : By സ്വന്തം ലേഖകൻ

ഫൂഡ് ബ്ലോഗിങിന് വേണ്ടി ഒരു ഫെയ്സ്ബുക്ക്! റെസിപ്പിബ്ലോഗിൽ നിറയെ രുചി ചർച്ചകൾ: ഈ സോഷ്യൽ പ്ലാറ്റ്ഫോമിന്റെ കൈപ്പുണ്യം അറിയാം

fblog

രുചിയോടെ കഴിക്കുന്ന ഭക്ഷണ വിശേഷം ഒന്ന് പങ്കുവച്ചാലോ? രുചിയുള്ള ഭക്ഷണം തയ്യാറാക്കാനുള്ള റെസിപ്പിയുണ്ടാ കയ്യിൽ. എങ്കിൽ നിങ്ങൾക്കുള്ളതാണ് ഈ കുറിപ്പ്. രുചിയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനൊപ്പം മറ്റൊരു ആകർഷണം കൂടിയുണ്ട്. നിങ്ങളുടെ കുറിപ്പുകൾ ചിലപ്പോള്‍ വരുമാന മാര്‍ഗ്ഗമായെന്നും വരാം.

b3

യാത്രകളും, ഫുഡും, രുചികളേയും ഒക്കെ പരിചയപ്പെടുത്തുന്ന ബ്ലോഗ് തുടങ്ങുന്നതിനെ കുറിച്ച് ചിന്തിച്ച് അതിന്റെ സാങ്കേതികത്വം മൂലം വേണ്ടെന്നു വച്ചവരാകാം നിങ്ങൾ. വളരെ ലളിതമായ രീതിയിൽ നിങ്ങളെ യാത്രയുടേയും ഫുഡിന്റെയും ബ്ലോഗ് തുടങ്ങാൻ സഹായിക്കുകയാണ് RecipeBlog.io. ഗൂഗിളിൽ നിന്നും editor's choice അവാർഡ് തുടര്‍ച്ചയായി രണ്ടു തവണ നേടിയ ആദ്യത്തെ ഇന്ത്യൻ മൊബൈൽ ആപ്ലിക്കേഷൻ ആയ Recipe book app ന്റെ സൃഷ്ടാക്കളായ അഗ്രിമ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ്, ഭക്ഷണപ്രിയരായ ബ്ലോഗേഴ്സിനായി ഒരുക്കിയിരിക്കുന്ന വേദിയാണ് recipeblog.io

b6

സാധാരണഗതിയിൽ ഒരു ബ്ലോഗ് തുടങ്ങാൻ വേണ്ട അടിസ്ഥാനപരമായ ആവശ്യം വേർഡ്പ്രസ് അല്ലെങ്കിൽ,  വെബ് ഡെവലപ്പ്മെന്റ് തുടങ്ങിയവയിലുള്ള പ്രാഥമികമായ പരിഞ്ജാനം ഉണ്ടായിരിക്കുക എന്നതാണ്. എന്നാൽ ഫേസ്ബുക്കിൽ  ഒരു അക്കൗണ്ട് തുടങ്ങുന്ന അതേ എളുപ്പത്തിൽ  recipeblog.io  ഉപയോഗിച്ച്  വളരെ ലളിതമായി ഒരു പാചക ബ്ലോഗ് തുടങ്ങാവുന്നതാണ്. വിജയകരമായി ഒരു ബ്ലോഗ് നടത്താൻ അനിവാര്യമായ  ഘടകങ്ങളിൽ ഒന്നായ SEO (Search engine optimization )ഉം അനുബന്ധ റാങ്കിങ്ങും ഒട്ടനവധി സാങ്കേതിക മേന്മകളും   recipeblog.io  പ്രാരംഭഘട്ടത്തിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ബ്ലോഗേഴ്സിനു സാങ്കേതിക വശത്തെക്കുറിച്ച് ലേശം പോലും ആശങ്കപ്പെടാതെ വിജയകരമായ ബ്ലോഗിങ്ങിലേക്ക് നേരിട്ട് കടക്കാന്‍ കഴിയും.

b2

കൂടാതെ ബ്ലോഗിന്റെ ഡിസൈനിങ് നിങ്ങളുടെ അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കാനും സാധിക്കും ഇനി നിങ്ങളൊരു യൂട്യൂബ് ഫുഡ്‌ ചാനൽ ഉള്ള വ്യക്തിയാണെങ്കിൽ, നിങ്ങളുടെ ചാനൽ എളുപ്പത്തിൽ ബ്ലോഗുമായി ഇന്റഗ്രേറ്റ് ചെയ്യാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ video കൂടുതൽ പേരിലേക്ക് എത്തിക്കുവാനും സാധിക്കും. recipeblog.io  എന്ന വെബ്സൈറ്റ് ഉപയോഗിച്ച് ലോഗിൻ ചെയ്ത് ആരംഭിക്കാൻ കഴിയുന്ന ഈ പാചകബ്ലോഗിലൂടെ, നിങ്ങളുടെ റെസിപ്പികള്‍ പ്രസിദ്ധീകരിക്കുവാനും വിജയകരമായി തുടങ്ങിക്കഴിഞ്ഞാൽ മികച്ച രീതിയിൽ ഒരു വരുമാനം നേടുവാനും കഴിയും.

b4

വീട്ടുപാചകത്തിന്റെയും, ഭക്ഷണം, യാത്രകൾ, ഭക്ഷണസാധനങ്ങൾ, പാചകകുറിപ്പുകളും, ചിത്രങ്ങളും തുടങ്ങി ഭക്ഷണവും പാചകവുമായി ബന്ധപ്പെട്ട എന്തിനെക്കുറിച്ചുമുള്ള ബ്ലോഗ് തുടങ്ങാനും ഈ പ്ലാറ്റ്ഫോം നിങ്ങളെ എളുപ്പത്തിൽ പ്രാപ്തരാക്കും. നമ്മുടെയിടയിൽ പാചകത്തിലും ബ്ലോഗിങ്ങിലും താല്പര്യമുള്ള, എന്നാൽ ഇവ സ്വയം ചെയ്യാൻ വെല്ലുവിളികൾ നേരിടുന്ന ഏറെ വീട്ടമ്മമാരുണ്ട്. ഈ വിടവ് നികത്തുവാനും ഇന്ത്യൻ പാചക പാരമ്പര്യത്തെ ലോക ശ്രദ്ധയിലേക്ക് ഉയർത്തുന്നതിനും, ദശലക്ഷക്കണക്കിന് വീട്ടമ്മമാർക്ക് അവരുടെ പാചക കല മാത്രം ഉപയോഗിച്ച് വരുമാനം നേടുവാനുമുള്ള വേദി ഒരുക്കി കൊടുക്കുക എന്നതാണ് റെസിപ്പി ബ്ലോഗിന്റെ ഉദ്ദേശം. കാരണം, നിങ്ങളുടെ ആശയവും കഴിവും നിങ്ങള്‍ക്ക് ഒരു വരുമാനം കൂടി കൊണ്ടുവന്നേക്കാം.

b5

നിങ്ങളുടെ വ്യക്തിത്വവും, ഐഡിയകളും, അഭിപ്രായങ്ങളും ലോകവുമായി പങ്കുവക്കുന്നതിനും, ഒരുകൂട്ടം പ്രേക്ഷകരേയും ആരാധകരേയും ഉണ്ടാക്കിയെടുക്കുന്നതിനുമുള്ള ഏറ്റവും ലളിതമായ മാർഗങ്ങളിൽ ഒന്നാണ് ബ്ലോഗ്. ഒരുകാര്യം പറയാം, വിജയകരമായി തുടങ്ങിയാൽ വീട്ടിൽ നിന്നു കൊണ്ട് തന്നെ വരുമാനം സൃഷ്ടിക്കാനുള്ള ഒരു മികച്ച വഴിയാണ് ബ്ലോഗിങ്. ഈ ഒരു വഴിയിലേക്ക് ഇറങ്ങുമ്പോൾ ഏറ്റവുമധികം ബ്ലോഗർമാർ നേരിടുന്ന വെല്ലുവിളികളാണ് പുതിയ പ്രേക്ഷകരെ കണ്ടെത്തുകയെന്നതും കണ്ടന്‍റിന്‍റെ നിലവാരം നിലനിർത്തുകയെന്നതും. എന്നാൽ recipeblog.io. പോലുള്ള ഒരു ബ്ലോഗ് പ്ലാറ്റ്ഫോമിന്റെ സഹായത്തോടെ ബ്ലോഗേഴ്സിന് വളരെ എളുപ്പത്തിൽ  മനോഹരവും ടെക്ക്നിക്കലി പെര്‍ഫക്റ്റുമായ ബ്ളോഗുകൾ സൃഷ്ടിക്കാൻ സാധിക്കും. ഇതിനകം തന്നെ ഇന്ത്യയിലെമ്പാടുമുള്ള പതിനായിരത്തിൽ പരം പാചക ബ്ലോഗേഴ്സിൻ്റെ വളരെ മികച്ച ഒരു കമ്മ്യൂണിറ്റിയെ വാർത്തെടുക്കാൻ ഈ സമൂഹ മാധ്യമത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് അണിയറക്കാർ അവകാശപ്പെടുന്നു.

b4