Saturday 25 June 2022 04:27 PM IST : By സ്വന്തം ലേഖകൻ

റസ്റ്ററന്റ് സ്വാദില്‍ ഫ്രൈഡ് ചിക്കൻ; സ്‌പെഷൽ റെസിപ്പി

_BCD1534_1

1. ചിക്കന്‍ – അരക്കിലോ, വലിയ കഷണങ്ങളാക്കിയത്

2. തൈര് – രണ്ടു വലിയ സ്പൂൺ

വെള്ളം – ഒരു കപ്പ്

ഉപ്പ് – പാകത്തിന്

മുളകുപൊടി – അര ചെറിയ സ്പൂൺ

മല്ലിപ്പൊടി – കാൽ ചെറിയ സ്പൂൺ

വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

3. മൈദ – ഒരു കപ്പ്

കോൺഫ്ളോർ – ഒരു വലിയ സ്പൂൺ

ബേക്കിങ് പൗഡർ – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

ഡ്രൈഡ് പാഴ്സ്‌ലി – അര ചെറിയ സ്പൂൺ

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

4. തണുത്ത വെള്ളം – ഒരു കപ്പ്

5. എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ ചിക്കനിൽ രണ്ടാമത്തെ ചേരുവ പുരട്ടി രണ്ട്–മൂന്നു മ ണിക്കൂർ ഫ്രിജിൽ വയ്ക്കുക.

∙ മൂന്നാമത്തെ ചേരുവ യോജിപ്പിച്ച് ഒരു ബൗളി ലാക്കി വയ്ക്കണം. മറ്റൊരു ബൗളിൽ ത ണുത്ത വെള്ളവും വയ്ക്കുക.

∙ പുരട്ടി വച്ചിരിക്കുന്ന ചിക്കൻ മൈ ദ മിശ്രിതത്തിൽ വച്ച്, നന്നായി അമർത്തി, തിരിച്ചും മറിച്ചുമിട്ടു പൊതിഞ്ഞെടുക്കണം. ഇതു തണുത്ത വെള്ളത്തില്‍ മുക്കിയെടുക്കുക. ഇരുവശവും നനഞ്ഞു കിട്ടണം. (ഏകദേശം 20 സെക്കൻഡ്). വീണ്ടും മൈദ മിശ്രിതത്തിൽ ഇരുവശവും മുക്കി അധികമുള്ള പൊടി തട്ടിക്കളയണം.

∙ ചൂടായ എണ്ണയിലിട്ടു വറുത്തു കോരുക. 

തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: സരുൺ മാത്യു. പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്: അനു ഡെന്നീസ്, വാഴക്കാല, കൊച്ചി.

Tags:
  • Pachakam