Tuesday 24 December 2019 06:00 PM IST : By അമ്മു മാത്യു

രുചികരമായ മഷ്റൂം ആൻഡ് ടുമാറ്റോ ഓംലെറ്റ്

omlet7788 ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ

1. വെണ്ണ – 25 ഗ്രാം

2. തക്കാളി തൊലി കളഞ്ഞു പൊടിയായി അരിഞ്ഞത് – മൂന്നു വലിയ സ്പൂണ്‍

_REE6342

കൂൺ സ്ലൈസ് ചെയ്തത് – മൂന്നു വലിയ സ്പൂൺ

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

_REE6346

3. മുട്ട – രണ്ട്

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

_REE6348

വെള്ളം – മൂന്നു ചെറിയ സ്പൂൺ

4. പാഴ്സ്‌ലി പൊടിയായി അരിഞ്ഞത് – അലങ്കരിക്കാൻ

_REE6352

പാകം െചയ്യുന്ന വിധം

∙ പാനിൽ വെണ്ണയുടെ പകുതി ചൂടാക്കി, തക്കാളിയും കൂണും പാകത്തിനുപ്പും കുരുമുളകുപൊടിയും ചേർത്തു വഴറ്റി വാങ്ങുക. ഇതാണ് ഫില്ലിങ്.

∙ ബാക്കി വെണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ മെല്ലേ അടിച്ചത് ഒഴിക്കുക. മുട്ട ഒരേ പോലെ പരന്നു വരണം.

_REE6377

∙ മുട്ട സെറ്റായ ശേഷം നടുഭാഗത്തായി, ഫില്ലിങ് വച്ച് ഇരുവശത്തു നിന്നും ഓംലെറ്റ് ഫില്ലിങ്ങിനു മുകളിലേക്കു മടക്കുക.

∙ ഇതു ചൂടുള്ള പ്ലേറ്റിലേക്കു കമഴ്ത്തിയിടുക. മടക്കുകൾ അടിയിൽ വരുന്ന വിധം വേണം പ്ലേറ്റിലേക്കിടാൻ. 

Tags:
  • Easy Recipes
  • Pachakam