Monday 22 June 2020 03:01 PM IST : By സ്വന്തം ലേഖകൻ

കാറോടിച്ച് മീൻകടയിലേക്ക്, പാലാ സ്റ്റൈലിൽ കുടംപുളിയിട്ട് വറ്റിച്ച് കാളാഞ്ചി; ഇത് റിമി സ്പെഷ്യൽ

rimi-fish

പ്രേക്ഷകരുടെ പ്രിയപ്പെട്ട ‘പാലാക്കാരി കൊച്ച്’ തനി പാലാ സ്റ്റൈലിൽ മീൻകറി വച്ചാൽ എങ്ങനെയിരിക്കും. പറഞ്ഞു വരുന്നത് റിമി ടോമിയെക്കുറിച്ചാണ്. ഇവിടെയിതാ പാലാക്കാരുടെ സിഗ്നേച്ചർ ടേസ്റ്റായ കുടംപുളിയിട്ട് വറ്റിച്ച മീൻകറിയെ ‘ചട്ടിയിലാക്കുകയാണ്’ റിമി. ഭക്ഷണ പ്രേമികളുടെ മനംകവരുന്ന കാളാഞ്ചി മീനിലേക്കാണ് റിമി തനി നാടൻ രുചി പകർന്നു നൽകുന്നത്. കാളാഞ്ചിയിൽ കുടംപുളിയുടെ രുചിമേളം കൂടിയെത്തുമ്പോള്‍ സംഗതി കലക്കുമെന്ന് റിമിയുടെ ഗ്യാരണ്ടി. കൂട്ടിന് മല്ലിപ്പൊടി, മുളകുപൊടി, വെളുത്തുള്ളി, ഇഞ്ചി തുടങ്ങിയ കൂട്ടുകൾ കൂടിയാകുമ്പോൾ രുചി വേറെ ലെവലാകുമെന്ന് റിമി പറയുന്നു.

വിഡിയോ കാണാം;