Friday 14 October 2022 03:48 PM IST : By സ്വന്തം ലേഖകൻ

ശരീരഭാരം വീണ്ടും കൂടാതെ നോക്കും; രുചിയോടെ കഴിക്കാം ഓട്സ് പാൻ കേക്ക്! റിമിയുടെ സ്പെഷല്‍ റെസിപ്പി

oats-paccake55666

ഗായിക റിമി ടോമി വണ്ണം കുറച്ചതിന്റെ സീക്രട്ട് അറിയാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. കൃത്യമായ ഡയറ്റും ചിട്ടയോടു കൂടിയുള്ള വ്യായാമവുമാണ് അമിതവണ്ണം കുറയ്ക്കാന്‍ റിമിയെ സഹായിച്ചത്. വണ്ണം കുറയ്ക്കല്‍ മാത്രമല്ല, വീണ്ടും കൂടാതെ നോക്കേണ്ടതും അത്യാവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണശീലം തുടര്‍ന്നാല്‍ ശരീരഭാരം നിലനിർത്തി കൊണ്ടുപോകാൻ എളുപ്പമാണ്. ഇപ്പോഴിതാ റിമിയുടെ ഒരു ബ്രേക് ഫാസ്റ്റ് റെസിപ്പി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ഓട്സ് പാൻകേക്ക് ആണ് റിമി പരിചയപ്പെടുത്തുന്നത്. പ്രഭാത ഭക്ഷണത്തിന് ഏറെ ഇഷ്ടപ്പെട്ട രുചിക്കൂട്ടാണെന്ന് റിമി വിഡിയോയിൽ പറയുന്നു.

ഓട്സ് പാൻ കേക്ക് ചേരുവകൾ

ഓട്സ് (പൊടിച്ചത്) – 1/2 കപ്പ്

പാൽ (ആൽമണ്ട് മിൽക്ക്)– 3 ടേബിൾ സ്പൂൺ

കറുവപ്പട്ട പൊടിച്ചത് – 1/4 ടീസ്പൂൺ

റോബസ്റ്റ പഴം – 1 എണ്ണം

ഉപ്പ്

എണ്ണ

മുട്ട – 1 എണ്ണം

മേപ്പിൾ സിറപ്പ് / തേൻ (ആവശ്യമെങ്കിൽ) – 1 ടീസ്പൂൺ

ഫ്ളാക്സ് സീഡ് പൊടി  (മുട്ടയ്ക്കു പകരം – ആവശ്യമെങ്കിൽ)

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം;

Tags:
  • Pachakam