Wednesday 29 January 2020 12:40 PM IST : By സ്വന്തം ലേഖകൻ

മിസ്സി റോട്ടിയും കുൽഛയും തയാറാക്കാം എളുപ്പത്തിൽ! റെസിപ്പി ഇതാ..

Kulcha

കുൽഛ 

1. മൈദ – രണ്ടരക്കപ്പ്

ഉപ്പ് – പാകത്തിന്

പഞ്ചസാര – രണ്ടര ചെറിയ സ്പൂൺ

ബേക്കിങ് പൗഡർ – അര ചെറിയ സ്പൂൺ

ബേക്കിങ് സോ‍ഡ – കാൽ ചെറിയ സ്പൂൺ

2. കട്ടത്തൈര് – നാലു വലിയ സ്പൂൺ 

എണ്ണ/നെയ്യ് – രണ്ടര ചെറിയ സ്പൂൺ 

വെള്ളം – മുക്കാൽ കപ്പ്

3. കരിംജീരകം – അല്പം

4. മൈദ – അല്പം

5. നെയ്യ്/വെണ്ണ/എണ്ണ – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ ഒരു ബൗളിലാക്കി യോജി പ്പിക്കുക.

∙ മാവിനു നടുവിൽ ഒരു ചെറിയ കുഴിയുണ്ടാ ക്കി രണ്ടാമത്തെ ചേരുവ ഒഴിക്കുക.

∙ ഇനി നടുവിൽനിന്നു കുഴച്ചു തുടങ്ങണം. ആ വശ്യമെങ്കിൽ കൂടുതൽ വെള്ളം ചേർത്തു കുഴ യ്ക്കാം. നന്നായി കുഴച്ചു നനഞ്ഞ തുണി കൊണ്ടു മൂടി രണ്ടു മണിക്കൂർ പൊങ്ങാൻ വയ്ക്കുക.

∙ പിന്നീട് ചെറിയ ഉരുളകളാക്കി അല്പം കരിം ജീരകം വിതറിയശേഷം ചെറിയ വട്ടത്തിൽ പരത്തുക.

∙ ഒരു തവ ചൂടാക്കി ഓരോ കുൽഛയായി ഇട്ട്, ഇരുവശത്തും എണ്ണ പുരട്ടി തിരിച്ചും മറിച്ചുമി ട്ടു ചുട്ടെടുക്കുക.

∙ ഒരു റോട്ടി ബാസ്കറ്റിലിട്ടു, ചൂടോടെ ഛോളെ മസാലയ്ക്കൊപ്പം വിളമ്പാം.

മിസ്സി റോട്ടി 

Missi-roti

1. കടലമാവ് – മുക്കാൽ കപ്പ്

ഗോതമ്പുപൊടി – മുക്കാല‍്‍ കപ്പ്

സവാള – ഒരു വലുത്, പൊടിയായി അരിഞ്ഞത്

പച്ചമുളക് – ഒന്ന്, പൊടിയായി അരിഞ്ഞത്

അയ്മോദകം – ഒരു ചെറിയ സ്പൂണിന്റെ മൂന്നിലൊന്ന്

കട്ടത്തൈര് – രണ്ടു വലിയ സ്പൂൺ

ഉണങ്ങിയ മാങ്ങാപ്പൊടി (ആംചൂർ) – കാൽ ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

മുളകുപൊടി – അര ചെറിയ സ്പൂൺ

എണ്ണ – രണ്ടു ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന്

2. ഗോതമ്പുപൊടി – അരക്കപ്പ്

3. നെയ്യ്/എണ്ണ – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു കുഴച്ചു മാവു തയാറാക്കി 15 മിനിറ്റ് അനക്കാതെ വ യ്ക്കുക.

∙ പിന്നീട് ചെറിയ ഉരുളകളാക്കി, ഓരോന്നും പൊ ടി തൂവിയ തട്ടിൽ വച്ചു വട്ടത്തിൽ പരത്തുക.

∙ അല്പം നെയ്യ്/എണ്ണ തടവി തന്തൂർ അവ്നിൽ വച്ചു ചുട്ടെടുക്കുക.

∙ പരിപ്പിനോ മറ്റു കറികൾക്കൊപ്പമോ വിളമ്പാം.

Tags:
  • Dinner Recipes
  • Pachakam