Saturday 04 May 2019 03:43 PM IST : By അമ്മു മാത്യു

ഡയറ്റ് നോക്കുന്നവർക്കായി ഇതാ ഹെൽത്തി ക്രൻചി സാലഡ്

salad55678 ഫോട്ടോ : സരുൺ മാത്യു

1. കാബേജ് – ഒരു ചെറുത്, കനം കുറച്ചരിഞ്ഞത്

2. സ്പ്രിങ് അണിയൻ – നാല്–അഞ്ച് തണ്ട്

3. ഒലിവ് ഓയിൽ – ഒരു കപ്പിന്റെ മൂന്നിലൊന്ന്

വിനാഗിരി – മൂന്നു വലിയ സ്പൂൺ

പഞ്ചസാര – മൂന്നു ചെറിയ സ്പൂൺ

4. നൂഡിൽസ് – ഒരു പായ്ക്കറ്റ്, ചെറിയ കഷണങ്ങളാക്കിയത്

ബദാം സ്ലൈസ് ചെയ്തത് – കാൽ കപ്പ്

എള്ള് – ഒരു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ കാബേജ് കനം കുറച്ചരിഞ്ഞത് അരമണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം ഊറ്റി വയ്ക്കണം.

∙ സ്പ്രിങ് അണിയൻ പൊടിയായി അരിഞ്ഞു വയ്ക്കണം.

∙ കാബേജും സ്പ്രിങ് അണിയനും നന്നായി ചേർത്തിളക്കി വ യ്ക്കുക.

∙ ഒലിവ് ഓയിലും വിനാഗിരിയും പഞ്ചസാരയും ഒരു കുപ്പിയിലാക്കി അടച്ചു നന്നായി കുലുക്കി യോജിപ്പിക്കണം. ഇതാണ് ‍ഡ്രസ്സിങ്.

∙ വിളമ്പുന്നതിനു തൊട്ടു മുൻപ്, കാബേജ് മിശ്രിതത്തിൽ നാലാമത്തെ ചേരുവ ചേർക്കുക.

∙ ഇതിലേക്കു തയാറാക്കിയ ഡ്രസ്സിങ്ങും േചർത്തു മെല്ലേ കുട ഞ്ഞു യോജിപ്പിക്കണം.

∙ വിളമ്പുന്നതിനു തൊട്ടുമുൻപു മാത്രമേ സാലഡിൽ നൂഡി ൽസ് ചേർക്കാവൂ. ഇല്ലെങ്കിൽ നൂഡിൽസിന്റെ കരുകരുപ്പു നഷ്ടപ്പെടും.

ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത് : റോയ് പോത്തൻ, എക്സിക്യൂട്ടീവ് ഷെഫ്, ഫ്ളോറ എയർപോർട്ട് ഹോട്ടൽ, നെടുമ്പാശ്ശേരി, കൊച്ചി.