Saturday 20 June 2020 11:44 AM IST : By സ്വന്തം ലേഖകൻ

സോസേജ് ആൻഡ് പാസ്ത സാലഡ്, സ്പൈസി സാലഡ്; ഡിന്നർ ലളിതമാക്കാൻ രണ്ടു ഈസി റെസിപ്പികൾ

saladsshbhbuggg ഫോട്ടോ: സരുൺ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: മെർലി എം. എൽദോ, ശില്‌പ ബി. രാജ്

സോസേജ് & പാസ്ത സാലഡ്

1. സോസേജ് – 200 ഗ്രാം

2. എണ്ണ – പാകത്തിന്

3. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

4. ഫ്യൂസില്ലി പാസ്ത – രണ്ടു കപ്പ്

5. ഒലിവ് ഓയില്‍ – രണ്ടു വലിയ സ്പൂൺ

6. നാരങ്ങാനീര് – ഒരു വലിയ സ്പൂൺ

തായ് ഫിഷ് സോസ് – ഒരു വലിയ സ്പൂൺ

തേൻ – രണ്ടു ചെറിയ സ്പൂൺ

7. സവാള – ഒന്ന്, കനം കുറച്ചരിഞ്ഞത്

സാലഡ് കുക്കുമ്പർ, തൊലി കളഞ്ഞ് ഒരിഞ്ചു ചതുരക്കഷണങ്ങളാക്കിയത് – ഒരു കപ്പ്

തക്കാളി – രണ്ട്, നീളത്തിൽ കഷണങ്ങളാക്കിയത്

പുതിനയില അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ സോസേജ് കനം കുറച്ചു വട്ടത്തിൽ‌ അരിഞ്ഞ്, പാകത്തിനുപ്പും കുരുമുളകുപൊടിയും ചേർത്ത് അൽപം എണ്ണയിൽ വറുത്തു മാറ്റി വയ്ക്കുക.

∙ ഒരു വലിയ പാത്രത്തിൽ ഉപ്പിട്ടു വെള്ളം തിളപ്പിച്ച് അതിൽ പാസ്ത ചേർത്തു വേവിച്ചൂറ്റുക. ഇതിലേക്കു തണുത്ത വെള്ളം ഒഴിച്ച്, ഊറ്റിയ ശേഷം ഒലിവ് ഓയിൽ ചേർത്തു കുടഞ്ഞു യോജിപ്പിച്ചു വയ്ക്കണം.

∙ ആറാമത്തെ ചേരുവ യോജിപ്പിച്ചത് ഒരു ചെറിയ പാനിലാക്കി ഇടത്തരം തീയിൽ വച്ച് ഏതാനും മിനിറ്റ് ചൂടാക്കണം.

∙ ഇതിലേക്ക് ഏഴാമത്തെ ചേരുവ ചേർത്തിളക്കിയ ശേഷം സോസേജും ചേർത്തു യോജിപ്പിച്ചു വാങ്ങുക. പാകത്തിനുപ്പും കുരുമുളകുപൊടിയും ചേർക്കണം.

∙ പാസ്ത വിളമ്പാനുള്ള പാത്രത്തിലാക്കി, അതിനു മുകളിലേക്കു സോസേജ് മിശ്രിതം വച്ചു വിളമ്പുക.

Sausage-&-pasta-salad

സ്പൈസി സാലഡ്

1. കാരറ്റ് നീളത്തിൽ സ്ട്രിപ്പുകളായി മുറിച്ചത് – ഒരു കപ്പ്

സാലഡ് കുക്കുമ്പർ നീളത്തിൽ സ്ട്രിപ്പുകളായി മുറിച്ചത് – ഒരു കപ്പ്

വിളഞ്ഞ മാങ്ങ നീളത്തിൽ സ്ട്രിപ്പുകളായി മുറിച്ചത് – ഒരു കപ്പ്

സെലറി പൊടിയായി അരിഞ്ഞത് – രണ്ട്–മൂന്നു വലിയ സ്പൂൺ

സ്പ്രിങ് അണിയൻ പൊടിയായി അരിഞ്ഞത് – രണ്ട്–മൂന്നു വലിയ സ്പൂൺ

2. ഒലിവ് ഓയിൽ – മൂന്നു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

വറ്റൽമുളകു ചതച്ചത് – ഒരു ചെറിയ സ്പൂൺ

പാഴ്സ്‌ലി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

നാരങ്ങാനീര് – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ േചരുവ യോജിപ്പിച്ചു വിളമ്പാനുള്ള പ്ലേറ്റിലാക്കണം.

∙ രണ്ടാമത്തെ ചേരുവ അടപ്പുള്ള ഒരു കുപ്പിയിലാക്കി നന്നായി കുലുക്കി യോജിപ്പിച്ചു ഡ്രസ്സിങ് തയാറാക്കുക.

∙ വിളമ്പുന്നതിനു തൊട്ടു മുൻപ് ഡ്രസ്സിങ് സാലഡിൽ ചേർത്തു മെല്ലേ കുടഞ്ഞു യോജിപ്പിക്കണം.

Spicy-salad
Tags:
  • Easy Recipes
  • Pachakam