1. കടലപ്പരിപ്പ് – നാലു വലിയ സ്പൂണ്
2. ഉഴുന്നുപരിപ്പ് – രണ്ടു വലിയ സ്പൂൺ
3. മല്ലി – നാലു വലിയ സ്പൂൺ
4. ജീരകം – രണ്ടു ചെറിയ സ്പൂൺ
5. ഉലുവ – ഒരു ചെറിയ സ്പൂൺ
6. വെള്ളം വലിയിച്ച തേങ്ങ – എട്ടു വലിയ സ്പൂൺ
7. വറ്റൽമുളക് – 10–15 എണ്ണം
8. കറിവേപ്പില – മൂന്ന് ഇതൾ
സാമ്പാർ തയാറാക്കാൻ
9. തുവരപ്പരിപ്പ് – മുക്കാൽ കപ്പ്
വെള്ളം – രണ്ടു കപ്പ്
10. നല്ലെണ്ണ – അഞ്ചു വലിയ സ്പൂൺ
11. കടുക് – കാൽ ചെറിയ സ്പൂൺ
ഉഴുന്നുപരിപ്പ് – കാൽ ചെറിയ സ്പൂൺ
ഉലുവ – ഒരു നുള്ള്
കറിവേപ്പില – രണ്ടു തണ്ട്
വറ്റൽമുളക് – രണ്ട്
12. തക്കാളി – ഒരു വലുത്, കഷണങ്ങളാക്കിയത്
ഉപ്പ് – പാകത്തിന്
13. മുളകുപൊടി – അര ചെറിയ സ്പൂൺ
മല്ലിപ്പൊടി – ഒന്നര ചെറിയ സ്പൂൺ
മഞ്ഞൾപൊടി – കാൽ ചെറിയ സ്പൂൺ
14. കാരറ്റ് – ഒരു ഇടത്തരം, കഷണിച്ചത്
മുരിങ്ങക്ക – ഒരു വലുത്, കഷണിച്ചത്
ചുവന്നുള്ളി – 15 എണ്ണം, അരിഞ്ഞത്
15. വാളൻപുളി – 10 ഗ്രാം ചൂടുവെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞെടുത്ത ചാറ്
പാകം ചെയ്യുന്ന വിധം
∙ ഒന്നു മുതൽ എട്ടു വരെയുള്ള ചേരുവ എണ്ണയില്ലാതെ വെവ്വേറെ മൂപ്പിക്കുക. ചൂടാറാനായി മാറ്റി വയ്ക്കുക.
∙ ബോഷ് ട്രൂമിക്സ് മിക്സർ ഗ്രൈൻഡറിന്റെ മീഡിയം ജാറിൽ പൗണ്ടിങ് ബ്ലേഡ് ഘടിപ്പിക്കുക. ചൂടാറിയ ചേരുവകള് ഇതിലേക്കിട്ട് ബോഷ് ട്രൂമിക്സ് മിക്സർ ഗ്രൈൻഡർ ഓരോ സെക്കൻഡ് ഇടവിട്ട് പത്തു തവണ പൾസ് ചെയ്യുക. നന്നായി ഇളക്കിയ ശേഷം സ്പീഡ് 1, 2, 3 ക്രമത്തിൽ 10, 10, അഞ്ച് സെക്കൻഡ് വീതം പൊടിക്കുക. വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം.
∙ തുവരപ്പരിപ്പ് പ്രഷർ കുക്കറിലാക്കി വെള്ളം ചേർത്തു രണ്ടു വിസിൽ വരെ വേവിക്കുക.
∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക്, ഉഴുന്നുപരിപ്പ്, ഉലുവ, കറിവേപ്പില, വറ്റൽമുളക് എന്നിവ യഥാക്രമം മൂപ്പിക്കുക.
∙ ഇതിലേക്ക് തക്കാളിയും ഉപ്പും ചേർത്തു വഴറ്റുക.
∙ മുളകുപൊടിയും മഞ്ഞൾപൊടിയും മല്ലിപ്പൊടിയും ചേർത്ത് മൂപ്പിക്കുക.
∙ ഇതിലേക്ക് 50 മില്ലി ലീറ്റർ വെള്ളവും കാരറ്റ്, മുരിങ്ങക്ക, ചുവന്നുള്ളി എന്നിവയും ചേർക്കുക. പച്ചക്കറികൾ വേവും വരെ പാകം ചെയ്യുക.
∙ ഇതിലേക്ക് 200 മില്ലി ലീറ്റർ വെള്ളവും പാകത്തിന് പുളിവെള്ളം അരിച്ചെടുത്തും ചേർത്തു 10–12 മിനിറ്റ് ചെറുതീയിൽ തിളപ്പിക്കുക.
∙ ഇതിലേക്ക് 300 മില്ലിലീറ്റർ വെള്ളം കൂടി ചേർത്തു തിളപ്പിക്കുക.
∙ ഇനി വേവിച്ചു വച്ചിരിക്കുന്ന തുവരപ്പരിപ്പും ബോഷ് ട്രൂമിക്സ് മിക്സർ ഗ്രൈൻഡർ ഉപയോഗിച്ചു തയാറാക്കിയ സാമ്പാർപൊടി മൂന്നര ചെറിയ സ്പൂണും ചേർക്കുക. നന്നായി ഇളക്കി യോജിപ്പിച്ച് തിളപ്പിക്കുക.
∙ ഇഡ്ഡലി, ദോശ, പൊങ്കൽ, ഊത്തപ്പം എന്നിവയ്ക്കൊപ്പം ചൂടോടെ വിളമ്പാം.