Saturday 13 November 2021 01:13 PM IST : By Ammu Mathew

നെയ്യ്ച്ചോറിനൊപ്പം വിളമ്പാം സോസി മീറ്റ്, യമ്മി റെസിപ്പി!

saucymeat

സോസി മീറ്റ്

1.ഇളം മാട്ടിറച്ചി(വീൽ)/ ചിക്കൻ – ഒരു കിലോ

2.ടുമാറ്റോ സോസ് – നാലു വലിയ സ്പൂൺ

സോയാസോസ് – ഒരു വലിയ സ്പൂൺ

ടെറിയാക്കി സോസ് – ഒരു വലിയ സ്പൂൺ

ഓയ്‌സ്‌റ്റർ സോസ് – ഒരു വലിയ സ്പൂൺ

വൂസ്‌റ്റർ സോസ് – രണ്ടു വലിയ സ്പൂൺ

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

നാരങ്ങാനീര് – മൂന്നു വലിയ സ്പൂൺ

3.എണ്ണ – അരക്കപ്പ്

4.സവാള – രണ്ട്, വട്ടത്തിൽ അരിഞ്ഞത്

5.ഉരുളക്കിഴങ്ങ് – ഒരു വലുത്, നീളത്തിൽ പിളർന്നത്

6.കോൺഫ്ളവർ – ഒരു ചെറിയ സ്പൂൺ + കാൽ കപ്പ് വെള്ളം

പാകം ചെയ്യുന്ന വിധം

∙ഇളംമാട്ടിറച്ചിയാണെങ്കിൽ കനംകുറഞ്ഞ പരന്ന കഷണങ്ങളായി മുറിക്കണം. ചിക്കൻ ആണെങ്കിൽ ഒരു വിധം വലിയ കഷണങ്ങളായി മുറിച്ചു വയ്ക്കണം.

∙രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് ഇറച്ചിയിൽ പുരട്ടി നാലഞ്ചു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.

∙എണ്ണ ചൂടാക്കി സവാള വഴറ്റി മാറ്റി വയ്ക്കുക. അതേ എണ്ണയിൽ ഉരുളക്കിഴങ്ങും വറുത്തു മാറ്റി വയ്ക്കുക.

∙ഇനി ഇറച്ചി, പുരട്ടിവച്ചിരിക്കുന്ന സോസിൽ നിന്നു ഞെക്കിപ്പിഴിഞ്ഞെടുത്ത് എണ്ണയിൽ വറുത്തെടുക്കുക.

∙ചുവടുകട്ടിയുള്ള പ്രഷർ കുക്കറിൽ വറുത്തുവച്ചിരിക്കുന്ന ഇറച്ചിയും സവാളയും ഉരുളക്കിഴങ്ങും ഇറച്ചി പുരട്ടി വച്ചിരുന്ന അരപ്പും ചേർത്തിളക്കുക.

∙ഇറച്ചി മൂടാൻ പാകത്തിനു വെള്ളം (ഏകദേശം ഒരു കപ്പ്) ഒഴിച്ചു കുക്കർ അടച്ചു വേവിക്കുക.

∙ചീനച്ചട്ടിയിൽ അൽപം എണ്ണ ചൂടാക്കി, വെള്ളത്തിൽ കലക്കിയ കോൺഫ്ളവർ ചേർത്തിളക്കുക. അൽപം ഇറച്ചി ഗ്രേവി കൂടെ ചേർക്കണം. അൽപം കുറുകിയശേഷം ഇറച്ചിക്കൂട്ടിൽ ചേർത്തു നന്നായി ഇളക്കി ചൂടാക്കുക.

∙ചൂടോടെ റൊട്ടിക്കോ നെയ്യ്ച്ചോറിനോ ഒപ്പം വിളമ്പാം.

Tags:
  • Lunch Recipes
  • Dinner Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes