Saturday 30 May 2020 02:20 PM IST : By ബീന മാത്യു

ലുക്കിലും ടേസ്റ്റിലും കേമൻ; ഞൊടിയിടയിൽ തയാറാക്കാം ‘ക്വിക്ക് ചിക്കൻ’

Quick-chicken

1. ചിക്കൻ – ഒരു കിലോ

2. ഇഞ്ചി – ഒരു ചെറിയ കഷണം

വെളുത്തുള്ളി – ആറ് അല്ലി

3. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

4. എണ്ണ – പാകത്തിന്

5. കടുക് – രണ്ടു വലിയ സ്പൂൺ

6. ചുവന്നുള്ളി – ഒരു പിടി, അരിഞ്ഞത്

7. വെളുത്തുള്ളി – അഞ്ച് അല്ലി

8. ഇഞ്ചി – ഒരിഞ്ചു കഷണം, തീപ്പെട്ടിക്കമ്പു വലുപ്പത്തിൽ അരിഞ്ഞത്

9. കശുവണ്ടിപ്പരിപ്പു നുറുക്ക് – ഒരു പിടി

10. മുളകുപൊടി – രണ്ടു വലിയ സ്പൂൺ

11. തക്കാളി – മൂന്ന്, തിളച്ച വെള്ളത്തിലിട്ടെടുത്തു തൊലി കളഞ്ഞ് അരിഞ്ഞത്

പാകം െചയ്യുന്ന വിധം

∙ ചിക്കൻ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി വ യ്ക്കുക.

∙ രണ്ടാമത്തെ ചേരുവ അരച്ചതിൽ പാകത്തിനുപ്പും കുരുമുളകുപൊടിയും ചേർത്തു ചിക്കനിൽ പുരട്ടി കുറച്ചു സമയം വ ച്ച ശേഷം മെല്ലെ വറുത്തു മാറ്റി വയ്ക്കണം.

∙ ചീനച്ചട്ടിയിൽ എണ്ണയില്ലാതെ കടുകു വറുത്തു മാറ്റുക. അ തേ ചീനച്ചട്ടിയിൽ രണ്ടു വലിയ സ്പൂൺ എണ്ണ ചൂടാക്കി, ചുവന്നുള്ളിയും വെളുത്തുള്ളിയും ഇഞ്ചിയും വെവ്വേറെ വഴറ്റി മാറ്റുക. കശുവണ്ടിപ്പരിപ്പും വറുത്തു കോരി വയ്ക്കണം.

∙ വറുത്തു വച്ചിരിക്കുന്ന ചുവന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി,  കശുവണ്ടിപ്പരിപ്പ്, ചിക്കൻ എന്നിവ ഒരു ചീനച്ചട്ടിയിലാക്കി അടുപ്പത്തു വച്ചു നന്നായി യോജിപ്പിക്കുക.

∙ ഇതിലേക്കു മുളകുപൊടി ചേർത്തിളക്കി നന്നായി വഴറ്റുക.

∙ നന്നായി വഴന്ന ശേഷം തക്കാളിയും ചേർത്തു വഴറ്റുക. പാക ത്തിനു വെള്ളം ചേർത്തിളക്കി അടച്ചു വച്ചു വേവിക്കുക.

∙ ചിക്കൻ വെന്ത ശേഷം പാത്രം തുറന്നു വച്ച്, ഗ്രേവി വറ്റിച്ചെടുക്കണം.

∙ അടുപ്പിൽ നിന്നു വാങ്ങുന്നതിനു തൊട്ടുമുൻപ് വറുത്തു വ ച്ചിരിക്കുന്ന കടുകും ചേർത്തിളക്കുക.

∙ ചൂടോടെ വിളമ്പാം.

-ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: പ്രദീപ് കെ. വർഗീസ്, മലയാള മനോരമ, കോട്ടയം.

Tags:
  • Easy Recipes
  • Pachakam