1. ബസ്മതി അരി – 300 ഗ്രാം
2. ചിക്കൻ – ഒന്ന്
3. നെയ്യ് – 50 ഗ്രാം
4. കറുവാപ്പട്ട – ഒരു കഷണം
ഗ്രാമ്പൂ – നാല്
ഏലയ്ക്ക – മൂന്ന്
തക്കോലം – രണ്ട്
5. സവാള – രണ്ടു വലുത്, നീളത്തിൽ അരിഞ്ഞത്
6. ഇഞ്ചി – ഒരു ചെറിയ കഷണം
വെളുത്തുള്ളി – എട്ട് അല്ലി
പെരുംജീരകം – ഒരു ചെറിയ സ്പൂൺ
കുരുമുളക് – ഒരു ചെറിയ സ്പൂൺ
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര – ഒരു ചെറിയ സ്പൂൺ
7. ഉപ്പ് – പാകത്തിന്
8. തക്കാളി – ഒരു വലുത്, പൊടിയായി അരിഞ്ഞത്
9. കശുവണ്ടിപ്പരിപ്പും തേങ്ങ ചുരണ്ടിയതും ചേർത്തരച്ചത് – മൂന്നു വലിയ സ്പൂൺ
10. മല്ലിയില അരിഞ്ഞത് – നാലു വലിയ സ്പൂൺ
11. വഴനയില – രണ്ട്
നാരങ്ങാനീര് – ഒരു നാരങ്ങയുടേത്
ഉപ്പ് – പാകത്തിന്
പാകം െചയ്യുന്ന വിധം
∙ അരി കഴുകി വാരി വെള്ളം ഊറ്റിവയ്ക്കുക.
∙ ചിക്കൻ വൃത്തിയാക്കി എട്ടു കഷണങ്ങളാക്കി വയ്ക്കണം.
∙ നെയ്യ് ചൂടാക്കി നാലാമത്തെ ചേരുവ ചേർത്തു മൂപ്പിച്ച ശേഷം സവാള ചേർത്തു വഴറ്റുക.
∙ ഇതിലേക്ക് ആറാമത്തെ ചേരുവ ചേർത്തു വഴറ്റി ഉ പ്പും ചേർത്തിളക്കണം. ഇതിലേക്കു തക്കാളി ചേർത്തു വഴറ്റി, കഷണങ്ങളാക്കിയ ചിക്കനും ചേർത്തിളക്കി ചെറുതീയിൽ മൂടി വച്ചു വേവിക്കുക.
∙ ഇതിലേക്കു കശുവണ്ടിപ്പരിപ്പ്–തേങ്ങ മിശ്രിതം ചേർത്തിളക്കി മല്ലിയിലയും ചേർത്തു തിളയ്ക്കുമ്പോൾ വാങ്ങി വയ്ക്കുക. ചിക്കനില്‍ ചാറു പുരണ്ടിരിക്കുന്ന പരുവമാകണം. ആവശ്യമെങ്കിൽ അൽപം കൂടി നെയ്യ് ചേർക്കാം.
∙ വലിയ പാത്രത്തിൽ വെള്ളം തിളപ്പിച്ചു 11ാമത്തെ ചേരുവ ചേർത്തിളക്കണം. ഇതിലേക്ക് അരി ചേർത്തു മുക്കാൽ വേവിൽ വേവിച്ചൂറ്റി വയ്ക്കുക.
∙ ബേക്ക് ചെയ്യാനുള്ള പാത്രത്തിൽ ചോറിന്റെ പകുതി നിരത്തണം. ഇതിനു മുകളിൽ കോഴിക്കറി നിരത്തണം. അതിനു മുകളിലായി ബാക്കി ചോറും നിരത്തുക.
∙ പാത്രം അടച്ചു മൈദ കൊണ്ട് വക്ക് ഒട്ടിച്ച് 2000Cൽ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് അരമണിക്കൂർ ബേക്ക് ചെയ്യണം.
ഫോട്ടോ : വിഷ്ണു നാരായണൻ
ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : മെർലി എം. എൽദോ