Monday 16 May 2022 12:49 PM IST : By Bina Mathew

കുട്ടിപ്പട്ടാളത്തിനു തയാറാക്കാൻ ഒരു കുട്ടി റെസിപ്പി, സിംപിൾ കുക്കീസ്!

cookiesss

സിംപിൾ കുക്കീസ്

1.മൈദ – മൂന്നു കപ്പ്

ബേക്കിങ് പൗഡർ – ഒരു ചെറിയ സ്പൂൺ

2.വെണ്ണ – അരക്കപ്പ്

വനസ്പതി – അര–ഒരു കപ്പ്

3.പഞ്ചസാര പൊടിച്ചത് – രണ്ടു കപ്പ്

4.മുട്ട – രണ്ട്

5.കശുവണ്ടി പൊടിയായി അരിഞ്ഞത് – ഒരു കപ്പ്

6.വനില – രണ്ടു തുള്ളി

പാകം ചെയ്യുന്ന വിധം

∙മൈദയും ബേക്കിങ് പൗഡറും യോജിപ്പിച്ച് ഇടഞ്ഞു വയ്ക്കുക. ഇതിലേക്കു വെണ്ണയും വനസ്പതിയും ചേർത്തു തേച്ചു മയപ്പെടുത്തണം. പഞ്ചസാര പൊടിച്ചത് അൽപാൽപമായി ചേർത്തു തേയ്ക്കുക.

∙നന്നായി യോജിപ്പിച്ചശേഷം മുട്ട ഓരോന്നായി തേർത്തു യോജിപ്പിക്കണം.

∙ഇതിലേക്കു കശുവണ്ടിപ്പരിപ്പും എസ്സൻസും ചേർത്തു കുഴച്ചു യോജിപ്പിച്ചശേഷം ഒരേ അളവിലുള്ള രണ്ടോ മൂന്നോ ഭാഗങ്ങളാക്കി നീളത്തിൽ ഉരുട്ടി ഫോയിലിൽ പൊതിഞ്ഞ് ഏതാനും മണിക്കൂർ ഫ്രിഡ്ജിൽ പൊതിഞ്ഞു വയ്ക്കുക.

∙നന്നായി കട്ടിയായ ശേഷം കാൽ ഇഞ്ചു കനത്തിൽ മുറിച്ച് 1800Cൽ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ചു ബേക്ക് ചെയ്യുക. ഇളംബ്രൺ നിറമാകണം.

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Desserts