Wednesday 12 January 2022 11:58 AM IST : By സ്വന്തം ലേഖകൻ

ഫ്രഷ് ബട്ടര്‍ ക്രീമിന്റെ രുചിയിൽ സ്നോ ഗ്ലോബ് കേക്ക്; സ്‌പെഷൽ റെസിപ്പി

snow-ball-cake445 തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ: സരുൺ മാത്യു, മിന്നി എബ്രഹാം. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: മിന്നാ എബ്രഹാം, മിന്നി എബ്രഹാം, കാഞ്ഞിരപ്പള്ളി.

ഫ്രഷ് ബട്ടര്‍ ക്രീമിന്റെ രുചിയുമായി മധുരപ്രേമികളെ കൊതിപ്പിച്ച് സ്നോ ഗ്ലോബ് കേക്ക്. സ്‌പെഷൽ റെസിപ്പി ഇതാ.. 

1. മൈദ – രണ്ടരക്കപ്പ്

ബേക്കിങ് പൗഡര്‍ – രണ്ടേ കാല്‍ ചെറിയ സ്പൂണ്‍

2. ഉപ്പില്ലാത്ത വെണ്ണ – മുക്കാല്‍ കപ്പ്

പഞ്ചസാര പൊടിച്ചത് – ഒന്നേകാല്‍ കപ്പ്

3. മുട്ട – മൂന്ന്

4. വനില എസ്സന്‍സ് – ഒരു വലിയ സ്പൂണ്‍

5. മോര് – ഒരു കപ്പ്

ബട്ടര്‍ ക്രീം ഫ്രോസ്റ്റിങ്ങിന്

6. വെണ്ണ – 150 ഗ്രാം

ഐസിങ് ഷുഗര്‍ – 300 ഗ്രാം

വനില എസ്സന്‍സ് – അര ചെറിയ സ്പൂണ്‍

7. അമുല്‍ ക്രീം – ഒരു വലിയ സ്പൂണ്‍

ഷുഗര്‍ ഡോമിന്

8. പഞ്ചസാര – ഒരു കപ്പ് + ഒരു കപ്പിന്റെ മൂന്നിലൊന്ന്

ഗ്ലൂക്കോസ് സിറപ്പ് – അരക്കപ്പ്

വെള്ളം – 75 മില്ലി

9. തേങ്ങ അവ്നില്‍ വച്ച് വെള്ളം വലിയിച്ചത് – 100 ഗ്രാം

10. റഫാലോ ചോക്‌ലെറ്റ് – ഒരു പാക്കറ്റ്

പാകം ചെയ്യുന്ന വിധം

∙ അവ്ൻ 1750Cൽ ചൂടാക്കിയിടുക.

∙ ഒരു ബൗളില്‍ മൈദയും ബേക്കിങ് പൗഡറും യോജിപ്പിച്ചു വയ്ക്കണം.

∙ വെണ്ണയും പഞ്ചസാരയും യോജിപ്പിച്ചു മയപ്പെടുത്തുക. ഇതിലേക്ക് മുട്ട ഓരോന്നു വീതം ചേര്‍ത്തു യോജിപ്പിച്ച ശേഷം വനില ചേര്‍ത്തു യോജിപ്പിക്കണം. 

∙ ഇതില്‍ മൈദയും മോരും ഇടവിട്ടു ചേര്‍ത്തു യോജിപ്പിക്കണം. ആദ്യവും അവസാനവും മൈദ ചേർക്കാൻ ശ്രദ്ധിക്കണം.

∙ ഇത് മയം പുരട്ടി പൊടി തൂവിയ രണ്ടു കേക്ക് ടിന്നിലാക്കി ചൂടാക്കിയിട്ടിരിക്കുന്ന അവ്നില്‍ വച്ച് 30 മിനിറ്റ് ബേക്ക് ചെയ്യുക. അവ്നിൽ നിന്നെടുത്തു ചൂടാറാന്‍ ഒരു വയര്‍ റാക്കിലേക്കു മാറ്റാം.

∙ ഫ്രോസ്റ്റിങ് തയാറാക്കാന്‍ ആറാമത്തെ ചേരുവ അടിച്ചു മയപ്പെടുത്തുക. ഇതിലേക്കു ക്രീം ചേര്‍ത്ത് അടിച്ചു മയപ്പെടുത്തണം.

∙ ഒരു സിലിക്കണ്‍ മോള്‍ഡിന്റെ പുറംഭാഗത്ത് അല്‍പം എണ്ണ പുരട്ടുക. 

∙ എട്ടാമത്തെ ചേരുവ ഒരു പാനിലാക്കി ചൂടാക്കുക. ചൂട് 1500Cൽ ആയാലുടന്‍ തന്നെ വാങ്ങി 1300Cലേക്കു ചൂടാറാന്‍ വയ്ക്കണം. ഇത് സിലിക്കണ്‍ മോള്‍ഡിനു മുകളിലേക്ക് ഒഴിക്കുക.

∙ കട്ടിയായി തുടങ്ങുമ്പോള്‍ ആറിഞ്ചു വലുപ്പമുള്ള കുക്കീ കട്ടറോ കത്തിയോ ബേസിനു ചുറ്റുമായി ഓടിക്കുക. നന്നായി ചൂടാറിയ ശേഷം മോള്‍ഡില്‍ നിന്നു മെല്ലേ ഇളക്കി എടുക്കണം. ഇതു വായു കടക്കാത്ത പാത്രത്തില്‍ സൂക്ഷിക്കാം. ഇതാണ് ഡോം.

∙ കേക്കുകളുടെ മുകള്‍ ഭാഗത്ത് ഫ്രോസ്റ്റിങ് പുരട്ടി ഒന്നിനു മുകളില്‍ ഒന്നായി വയ്ക്കാം. കേക്കിന്റെ വശങ്ങളില്‍  ബട്ടര്‍ ക്രീം ഫ്രോസ്റ്റിങ് പുരട്ടി മിനുസപ്പെടുത്തിയ ശേഷം അരമണിക്കൂര്‍ ഫ്രിജില്‍ വയ്ക്കണം.

∙ കേക്കിനു ചുറ്റുമായി കനത്തില്‍ ഫ്രോസ്റ്റിങ് വച്ച ശേഷം സ്ക്രേപ്പര്‍ കൊണ്ടു മിനുസപ്പെടുത്തുക. 

∙ ഓഫ്സെറ്റ് സ്പാച്ചുല കൊണ്ട് മുകളിലെ അരിക് ഷാര്‍പ് ആക്കണം.

∙ കേക്കിന്റെ എല്ലാവശങ്ങളിലും തേങ്ങ അമര്‍ത്തി വച്ച് അരികുകളില്‍ ചോക്‌‌ലെറ്റ് വയ്ക്കുക.

∙ നടുവില്‍ എല്‍ഇ‍ഡി കാന്‍ഡില്‍ വച്ച് കത്തിച്ച് മുകളില്‍ തയാറാക്കിയ ഡോം വച്ച് ചുറ്റും തേങ്ങ വിതറാം.

Tags:
  • Pachakam